video
play-sharp-fill

മാഹിയില്‍ നിന്നും സ്കൂട്ടറില്‍ കടത്തിയത് അറുപത് കുപ്പി വിദേശമദ്യം; യുവാവ് എക്സൈസ് പിടിയില്‍

മാഹിയില്‍ നിന്നും സ്കൂട്ടറില്‍ കടത്തിയത് അറുപത് കുപ്പി വിദേശമദ്യം; യുവാവ് എക്സൈസ് പിടിയില്‍

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: മാഹിയില്‍ നിന്ന് സ്കൂട്ടറില്‍ വിദേശമദ്യം കടത്തിയ യുവാവ് എക്സൈസ് പിടിയില്‍.

മാവൂര്‍ കണക്കന്മാര്‍കണ്ടി വിനീതിനെയാണ് (35) അറസ്റ്റ് ചെയ്തത്.
ഇയാള്‍ മാഹിയില്‍ നിന്നും സ്കൂട്ടറില്‍ അറുപത് കുപ്പി വിദേശമദ്യമാണ് കടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ രാമചന്ദ്രൻ തറോലും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവൂര്‍ ഭാഗത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മദ്യം വില്‍ക്കാൻ വേണ്ടി കൊണ്ടു പോകുമ്ബോഴാണ് വിനീത് പോലീസ് പിടിയിലാവുന്നത്.

പലതവണ ഇയാള്‍ മാഹിയില്‍ നിന്നും മദ്യം കടത്തിയിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. ജോയിന്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡ് അംഗം രാകേഷ് ബാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര ദേശീയപാതയില്‍ പാര്‍ക്കോ ഹോസ്പിറ്റലിനു മുന്നില്‍ നിന്നാണ് വാഹന പരിശോധനക്കിടയില്‍ കെഎല്‍ 10 ബിബി 257 നമ്ബര്‍ സ്കൂട്ടറില്‍ കടത്തിയ മദ്യം പിടിച്ചെടുക്കുന്നത്.

സിവില്‍ എക്സ് ഓഫീസര്‍മാരായ ലിനീഷ്, ശ്രീരഞ്ജ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ വടകര കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.