
പെൺകുട്ടികൾ ഏത് വേഷം ധരിക്കുന്നതിനും സിപിഐഎം എതിരല്ല; സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമര്‍ശം വളച്ചൊടിച്ചു; എം വി ഗോവിന്ദൻ
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സ്ത്രീ–പുരുഷ സമത്വത്തിന് നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം.
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് തര്‍ക്കമില്ല.ജനകീയപ്രതിരോധ ജാഥയ്ക്കെതിരെ ആസൂത്രിതമായ പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം കോതമംഗലത്ത് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യസന്ധമായി കാര്യങ്ങള്‍ പറയണം.മാധ്യമങ്ങള്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമാകുന്നു.
ബജറ്റിലെ സെസിനെതിരെയുള്ള സമരത്തില്‍ മാധ്യമങ്ങള്‍ വേണ്ടരീതിയില്‍ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമര്‍ശം സമരം പരാജയപ്പെട്ടു എന്ന് സമ്മതിക്കുന്നതിന് തുല്യമാണ്.
കെപിസിസി പ്രസിഡണ്ട് മാധ്യമങ്ങളുടെ സഹായം തേടുന്നു.ഏത് കാലത്താണ് മാധ്യമ്മങ്ങള്‍ അവരെ സഹായിക്കാതിരുന്നത്.ആര്‍.എസ്.എസിൻ്റെ റിക്രൂട്ട്മെൻ്റ് ഏജൻ്റിനെപ്പോലെയാണ് കെ പി സി സി പ്രസിഡൻ്റിൻ്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.