സ്വയം വിരമിക്കലിനുള്ള ശിവശങ്കറിന്റെ അപേക്ഷ സര്‍ക്കാര്‍ തള്ളി; വിആര്‍എസ് എടുത്ത് പോകേണ്ട ആളല്ല ശിവശങ്കറെന്ന് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ സര്‍ക്കാര്‍ തള്ളി.

2023 ജനുവരി വരെ സര്‍വീസ് ഉള്ളപ്പോഴാണ് ശിവശങ്കര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്. നിലവില്‍ കായിക വകുപ്പ് സെക്രട്ടറി സ്ഥാനത്തുള്ള ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് ദീര്‍ഘകാലം സസ്‌പെന്‍ഷനിലായിരുന്നു. വിആര്‍എസ് എടുത്ത് പോകേണ്ട ആളല്ല എം ശിവശങ്കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അച്ചടക്കനടപടി നേരിടുന്ന സാഹചര്യത്തില്‍ ശിവശങ്കര്‍ നല്‍കിയ അപേക്ഷയാണ് ചീഫ് സെക്രട്ടറി തള്ളിയത്. ശിവശങ്കറിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ് അടക്കം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി.

കുറച്ച് ദിവസം മുമ്പാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ശിവശങ്കര്‍ സ്വയം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 2023 ജനുവരി വരെ ശിവശങ്കറിന് സര്‍വീസ് കാലാവധിയുണ്ട്. നിലവില്‍ കായിക വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കര്‍.

സ്വര്‍ണക്കടത്ത് കേസിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന ശിവശങ്കര്‍ 2022 ജനുവരിയിലാണ് വീണ്ടും ജോലിയ്ക്ക് കയറിയത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതല കൂടി അദ്ദേഹത്തിന് നല്‍കിയിരുന്നു. അതിനിടയിലാണ് സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്‍കിയത്.