
‘വിരമിക്കലിനു മുൻപോരു വിരട്ടൽ ‘; എം ശിവശങ്കറിന് ഇഡി നോട്ടീസ് ;ചൊവ്വാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം ;ചോദ്യം ചെയ്യൽ ലൈഫ് മിഷന്‍ കോഴ ഇടപാടിൽ
സ്വന്തം ലേഖകൻ
കൊച്ചി:ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് ഇഡി നോട്ടീസ്.ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുത്തത്.
ചൊവ്വാഴ്ച്ച കൊച്ചിയിലെത്താനാണ് നിര്‍ദേശം.ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

4 കോടി 48 ലക്ഷം രൂപയുടെ കോഴക്ക് പുറമെ കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തല്‍. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായര്‍ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
എന്നൽ ജനുവരി 31 ന് ശിവശങ്കര്‍ വിരമിക്കുന്നതിനാല്‍ ദിവസം മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.