play-sharp-fill
വാഹന പരിശോധന; ലൈസൻസ് ഇനി കൊണ്ടുനടക്കേണ്ട, മൊബൈലിൽ കാണിച്ചാൽ മതി

വാഹന പരിശോധന; ലൈസൻസ് ഇനി കൊണ്ടുനടക്കേണ്ട, മൊബൈലിൽ കാണിച്ചാൽ മതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനപരിശോധനക്കുവരുന്ന പൊലീസുകാർക്ക് ഇനി ലൈസൻസിന്റെ കടലാസ് പകർപ്പുകൾ കാണിക്കേണ്ട, പകരം ഇവയുടെ ഇ കോപ്പി മൊബൈലിൽ കാണിച്ചാൽ മതി. എം പരിവാഹൻ ആപ്പിൽ സ്‌കാൻ ചെയ്ത് സൂക്ഷിച്ച ഡിജിറ്റൽ രേഖകൾ വേണം കാണിക്കാൻ. എം പരിവാഹൻ ആപ്പിൽ സ്‌കാൻ ചെയ്ത് ഡിജിലോക്കർ സംവിധാനത്തിലൂടെ സുരക്ഷിതമാക്കിയ വ്യക്തിവിവര രേഖകൾ നിയമപരമായ രേഖയായി അംഗീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദേശിച്ചു. വാഹനപരിശോധനയ്ക്കിടെ അധികാരികൾ ആവശ്യപ്പെടുന്നപക്ഷം മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ഡിജി ലോക്കറിലെ രേഖകളുടെ ഡിജിറ്റൽ പതിപ്പ് കാണിച്ചാൽ മതി.

നിയമലംഘനം നടന്നാൽ രേഖകൾ പിടിച്ചെടുക്കാതെ ആ വിവരം ഡിജി ലോക്കറിൽ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്. കടലാസ് രേഖകൾ സ്‌കാൻ ചെയ്ത് സ്വയം ഡിജിറ്റൈസ് ചെയ്യുകയും ഇ-ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജി ലോക്കറിൽ സൂക്ഷിക്കാവുന്നതുമാണ്.മൊബൈൽ ഫോൺ, ടാബ് തുടങ്ങിയവയിൽ ഡിജി ലോക്കറിന്റെ ആപ്ലിക്കേഷൻ സജ്ജമാക്കിയവർക്ക് രേഖകൾ ആവശ്യമുള്ളപ്പോൾ ഔദ്യോഗികമായി പ്രദർശിപ്പിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group