play-sharp-fill
ഇന്നത്തെ സപ്‌ളി എക്‌സാമിൽ ജയിച്ചാൽ ജലന്ധറിലേക്ക് : തോറ്റാൽ പാലായിലേക്ക്; ഇന്നത്തെ കർത്താവ് കേരളാ പോലീസ് തന്നെ

ഇന്നത്തെ സപ്‌ളി എക്‌സാമിൽ ജയിച്ചാൽ ജലന്ധറിലേക്ക് : തോറ്റാൽ പാലായിലേക്ക്; ഇന്നത്തെ കർത്താവ് കേരളാ പോലീസ് തന്നെ

ശ്രീകുമാർ

കോട്ടയം: കേരളാ പോലീസിനു മുന്നിൽ കരഞ്ഞും കണ്ണീരിൽ മുങ്ങി തിരുവസ്ത്രം കുതിർന്നതും രണ്ട് ദിവസത്തേക്ക് ഫ്രാങ്കോയ്ക്ക് തുണയായി. ഇന്ന് ഫ്രാങ്കോയുടെ കർത്താവ് കേരളാ പോലീസ് തന്നെയാണ്. കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് ഇന്ന് 10.30ന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് കൊടുത്തിട്ടുണ്ട്. ഫ്രാങ്കോ ഹോട്ടലിൽ ആണേലും ഹോട്ടൽ ഒരു ജയിൽ പോലെയാണ്. കാരണം താമസിക്കുന്ന സ്ഥലവും മുറിയും വരെ പോലീസിന്റെ നിയന്ത്രണത്തിൽ. ഏത് സമയത്തും മുറി പരിശോധിക്കാനുള്ള മാസ്റ്റർ കീ ഹോട്ടലുകാരുടെ അടുത്ത് നിന്നും പോലീസ് വാങ്ങിച്ചു. അതായത് ഫ്രാങ്കോ താമസിക്കുന്ന മുറിക്ക് പുറത്ത് പോലീസ് കാവൽ ഉണ്ട്. മുട്ടും തട്ടും തുടങ്ങി അസ്വഭാവികമായ എന്ത് ശബ്ദം കേട്ടാലും പോലീസ് വാതിൽ തുറക്കും. ആത്മഹത്യാ പ്രവണതയോ, അങ്ങിനെ എന്തെങ്കിലുമോ കാണിച്ചാൽ അത് തടയാനാണിത്. ഫ്രാങ്കോയ്ക്ക് എന്തേലും സംഭവിച്ചാൽ നാളെ വിശ്വാസ സമൂഹം ഇളകി മറിയും.പ്രത്യേകിച്ച് ലാറ്റിൻ സഭയുടെ ആധിപത്യം ഉള്ള തീര മേഖല. ഫ്രാങ്കോയുടെ ജീവനു ഇപ്പോൾ പോലീസ് വലിയ വിലയാണ് കൊടുക്കുന്നത്. കന്യസ്ത്രീയോട് ലൈംഗിക താല്പര്യം പ്രകടിപ്പിച്ച് ബിഷപ്പ് അയച്ച സന്ദേശങ്ങൾ പോലീസിന് ലഭിച്ചത് ബിഷപ്പിനെ വെട്ടിലാക്കിയിട്ടുണ്ട്.ഈ സന്ദേശങ്ങളും കന്യാസ്ത്രീയുടെ രഹസ്യ മൊഴിയുമാണ് ബിഷപ്പിനെ സമ്മർദ്ദത്തിലാക്കുന്നത്.


കന്യാസ്ത്രീ ഉയർത്തിയ ലൈംഗിക ആരോപണം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്ക് നീങ്ങുമ്പോൾ ബിഷപ്പിനെ അന്വേഷണ സംഘം കുരുക്കിയത് മൂന്ന് ചോദ്യങ്ങൾകൊണ്ട്. ബലാത്സംഗം നടന്നുവെന്ന് പറയുന്ന ദിവസം കുറവിലങ്ങാട് പോയിട്ടില്ലെന്നായിരുന്നു ബിഷപ്പ് ആദ്യം പറഞ്ഞത്. എന്നാൽ സന്ദർശക രജിസ്റ്ററിലെ രേഖകൾ പോലീസ് കാണിച്ചപ്പോൾ ബിഷപ്പിന് പോയെന്ന് സമ്മതിക്കേണ്ടി വന്നു. തൊട്ടു പുറകെ അന്ന് താൻ മുതലക്കോടത്താണ് താമസിച്ചെന്നും വെളിപ്പെടുത്തി. എന്നാൽ ബിഷപ്പിന്റെ ഡ്രൈവർ താനും ബിഷപ്പും അന്ന് കുറവിലങ്ങാട് മഠത്തിൽ തങ്ങിയതായി മൊഴി കൊടുത്തു. ഇതാണ് ബിഷപ്പിനെ കുഴപ്പത്തിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് ചോദിച്ച ചോദ്യങ്ങളിൽ ഭൂരിഭാഗത്തിനും ഉത്തരം പറയാതിരിക്കുകയോ, അറിയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയോ ആയിരുന്നു ബിഷപ്പ്. ഭൂരിഭാഗം ചോദ്യങ്ങളിലും തോറ്റതോടെ ഇന്ന് നടത്തുന്ന സപ്‌ളി എക്‌സാമിൽ പാസായാൽ ഫ്രാങ്കോക്ക് ജലന്ധറിൽ പോയി എസി മുറിയിൽ വീഞ്ഞും കുടിച്ച് സുഖമായി ഉറങ്ങാം. തോറ്റാൽ പാലാ സബ്ജയിലിൽ ഉണ്ടയും ചൂടുവെള്ളവും കുടിച്ച് കൊതുക് കടിയും കൊണ്ട് കിടക്കാം. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കോട്ടയം എസ്പി ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്നലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിക്കാത്തതിനാലാണ് ഇന്നും ചോദ്യം ചെയ്യൽ തുടരുന്നത്. അറസ്റ്റിൽ ഒരുവിധ നിയമ തടങ്ങളുമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ചോദ്യം ചെയ്യലുമായി ബിഷപ്പ് പൂർണ്ണമായി സഹകരിക്കുന്നുണ്ട്. അറസ്റ്റ് തീരുമാനിക്കുന്നത് ഇതുവരെയുള്ള അന്വേഷണത്തിന്റെയും തെളിവുകളുടേയും ഭാഗമായിരിക്കുമെന്നും സംഘം വ്യക്തമാക്കി.