video
play-sharp-fill

കോൺഗ്രസിന് കനത്ത തിരിച്ചടി; കോഴിക്കോട് എം പി എം കെ രാഘവനെതിരെ അഴിമതി കേസ്

കോൺഗ്രസിന് കനത്ത തിരിച്ചടി; കോഴിക്കോട് എം പി എം കെ രാഘവനെതിരെ അഴിമതി കേസ്

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കോൺഗ്രസ് നേതാവും കോഴിക്കോട് എംപിയുമായ എം.കെ രാഘവനെതിരെ പൊലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയില് അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. 2009 മുതല് എംപിയായ രാഘവന് ഇത്തവണയും കോഴിക്കോട് നിന്നു തന്നെ മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ അഴിമതി കേസില് അന്വേഷണം വരുന്നത്.

2002 മുതൽ 2014 വരെ രാഘവൻ, കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയുടെ ചെയർമാൻ ആയിരുന്നു. ഇക്കാലയളവിൽ സ്ഥാപനത്തിൽ ക്രമക്കേട് നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശ പ്രകാരമുള്ള കേസ് എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group