
കാമുകന്റെ കൊലക്കത്തിക്കു മുന്നിൽ നിന്ന് യുവതിയെ രക്ഷിച്ച മലയാളി നഴ്സിന് ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം
സ്വന്തം ലേഖിക
മംഗളൂരു: കത്തിക്കുത്തേറ്റു പിടയുന്ന വിദ്യാർഥിനിയെ കാമുകനായ അക്രമിയിൽനിന്നു രക്ഷിച്ച മലയാളി നഴ്സിന് ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം. കണ്ണൂർ പയ്യാവൂർ കുളക്കാട്ട് സ്വദേശിനിയും മംഗളൂരു ദേർളക്കട്ടെ ജസ്റ്റീസ് കെ .എസ്. ഹെഗ്ഡെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ നിമ്മി സ്റ്റീഫനാണു കർണാടക സംസ്ഥാനതല പുരസ്‌കാരത്തിന് അർഹയായത്. ശനിയാഴ്ച ബംഗളുരുവിൽ പുരസ്‌കാരം സമ്മാനിക്കും.
ജൂൺ 28ന് കാർക്കള നിട്ടെ കോളജ് എം.ബി.എ. വിദ്യാർഥിനിയെ ദർളഗെട്ടെയിൽവെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യത്തിലാണ് യുവതിയെ സുഹൃത്ത് ആക്രമിച്ചത്. 12 തവണ യുവതിയെ കുത്തിയ ഇയാൾ സ്വന്തം കഴുത്തിലും മുറിവേൽപ്പിച്ചു. അടുക്കാൻ ശ്രമിക്കുന്ന ഓരോരുത്തരേയും യുവാവ് കത്തി വീശി അകറ്റിനിർത്തി. ഈ സമയമാണ് നിമ്മി ഇവിടെ എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വയം മുറിവേൽപ്പിച്ച് പെൺകുട്ടിയുടെ മേൽ കിടക്കാൻ ശ്രമിക്കുമ്‌ബോൾ നിമ്മി ഇയാളെ പിടിച്ചുമാറ്റാനെത്തിയത്. നിമ്മി ഒറ്റയ്ക്കു തന്നെ അയാളെ വലിച്ചുമാറ്റിക്കഴിഞ്ഞപ്പോൾ ഒപ്പം കൂടിനിന്ന നാട്ടുകാരും സഹായത്തിനെത്തുകയായിരുന്നു. അക്രമം തടയാനെത്തിയ നാട്ടുകാരെ കത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയിലേക്കാണ് നിമ്മി എത്തി അയാളെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്.
കാഴ്ചക്കാരായവരിൽ ആരോ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പയ്യാവൂർ ഉപ്പുപടന്നയിലെ കുളക്കാട്ട് സ്റ്റീഫന്റെയും തങ്കമ്മയുടെയും ഇളയ മകളാണ്. നിറ്റെ സർവകലാശായിൽനിന്നു തന്നെയാണ് ബി.എസ്.സി നഴ്സിംഗ് പാസായത്.