play-sharp-fill
അബുദാബി ലുലു ഹൈപ്പ‍ര്‍മാര്‍ക്കറ്റില്‍ നിന്നും 1.5 കോടിയുമായി മലയാളി ജീവനക്കാരൻ  കടന്നെന്ന് പരാതി; മുങ്ങിയത് പാസ്പോർട്ട് ഉപേക്ഷിച്ച്; പിന്നാലെ കുടുംബവും നാട്ടിലേക്ക് മടങ്ങി

അബുദാബി ലുലു ഹൈപ്പ‍ര്‍മാര്‍ക്കറ്റില്‍ നിന്നും 1.5 കോടിയുമായി മലയാളി ജീവനക്കാരൻ കടന്നെന്ന് പരാതി; മുങ്ങിയത് പാസ്പോർട്ട് ഉപേക്ഷിച്ച്; പിന്നാലെ കുടുംബവും നാട്ടിലേക്ക് മടങ്ങി

അബുദാബി: അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റില്‍ നിന്നും ഒന്നരക്കോടി രൂപയുമായി ജീവനക്കാരൻ കടന്നു കളഞ്ഞതായി പരാതി.

അല്‍ ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായ കണ്ണൂർ നാറാത്ത് സ്വദേശിക്കെതിരെയാണ് പരാതി. 15 വർഷമായി സർവ്വീസിലുണ്ടായിരുന്ന മുഹമ്മദ് നിയാസിനെതിരെ സ്ഥാപനം അബുദാബി പൊലീസില്‍ പരാതി നല്‍കി.

മിനിഞ്ഞാന്ന് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ആറ് ലക്ഷത്തോളം ദിർഹത്തിന്റെ കുറവാണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാസ്പോർട്ട് ഉപേക്ഷിച്ചാണ് നിയാസ് അപ്രത്യക്ഷനായത്. യുഎഇയിലുണ്ടായിരുന്ന നിയാസിന്റെ കുടുംബവും തൊട്ടുമുൻപ് നാട്ടിലേക്ക് മടങ്ങി.
എംബസി വഴി കേരള പൊലീസിലും ലുലു പരാതി നല്‍കിയിട്ടുണ്ട്.