video
play-sharp-fill
എൽ എസ് എ ടി- ഇന്ത്യ നിയമപ്രവേശന പരീക്ഷ മാർച്ച് 25ന് ജിൻഡാൽ ഗ്ലോബൽ ലോ സ്‌കൂൾ 2021-22 അദ്ധ്യയന വർഷത്തിലേക്കുളള പ്രവേശന നടപടികൾ ആരംഭിച്ചു

എൽ എസ് എ ടി- ഇന്ത്യ നിയമപ്രവേശന പരീക്ഷ മാർച്ച് 25ന് ജിൻഡാൽ ഗ്ലോബൽ ലോ സ്‌കൂൾ 2021-22 അദ്ധ്യയന വർഷത്തിലേക്കുളള പ്രവേശന നടപടികൾ ആരംഭിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം; രാജ്യത്തെ പ്രമുഖ നിയമ സർവ്വകലാശാലകളിലൊന്നായ ജിൻഡാൽ ഗ്ലോബൽ ലോ സ്‌കൂൾ, 2021-22 അദ്ധ്യയന വർഷത്തിലേക്കായി നടത്തുന്ന എൽ എസ് എ ടി- ഇന്ത്യ നിയമ പ്രവേശന പരീക്ഷ ദേശീയ തലത്തിൽ മാർച്ച് 25 ന് നടത്തും. മാർച്ച് 14 നകം അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണമായും ഓൺലൈൻ റിമോട്ട്-നിർമ്മിതബുദ്ധി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി സംഘടിപ്പിക്കുന്ന പരീക്ഷയിൽ വീട്ടിലിരുന്ന് പങ്കെടുക്കാം.

ഒ പി ജിൻഡാൽ കല്പിത സർവ്വകലാശാലയ്ക്ക് കീഴിലുള്ള ജിൻഡാൽ ലോ സ്‌കൂളിലെ 2021-22 അദ്ധ്യയന വർഷത്തിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടുകൾ ഫെു്രവരി ഒന്നുമുതൽ ആരംഭിച്ചു. 2020ലെ ക്യു എസ് റാങ്കിംഗ് പ്രകാരം നിയമ സർവ്വകലാശാലകളിൽ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട ജിൻഡാൽ ഗ്ലോൽ ലോ സ്‌കൂൾ പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ബി.എ എൽ എൽ ബി (ഓണേഴ്സ്), ബി.ബി.എ എൽ എൽ ബി (ഓണേഴ്സ്), ബി.എ എൽ എൽ ബി (ഓണേഴ്സ്)് ഇൻ ലീഗൽ സ്റ്റഡീസ് എന്നീ കോഴ്സുകളും ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ത്രിവത്സര എൽ എൽ ബി, എൽ എൽ എം കോഴ്സുകളുമാണ് വാഗ്ദാനം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ മാർച്ചിൽ നടക്കുന്ന ആദ്യഘട്ട പരീക്ഷയിൽ തന്റെ കഴിവിന്റെ പരമാവധി നൽകാൻ കഴിയാതെപോയ വിദ്യാർത്ഥികൾക്ക് ജൂണിൽ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയിലൂടെ അവരുടെ സ്‌കോർ മെച്ചപ്പെടുത്താനും ഇതുവഴി അടുത്ത വർഷം വരെയുള്ള അവരുടെ കാത്തിരിപ്പ് ഒഴിവാക്കുവാനുമള്ള അവസരം കൂടിയുണ്ടാകുമെന്ന് 202122 വർഷത്തിലേക്കുള്ള പ്രവേശന നടപടി ക്രമങ്ങൾ വിശദീകരിച്ചു കൊണ്ട് ഒ പി ജിൻഡാൽ യൂണിവേഴ്സിറ്റി സ്ഥാപക വൈസ്ചാൻസലറും ജിൻഡാൽ ഗ്ലോബൽ ലോ സ്‌കൂളിന്റെ ഡീനുമായ പ്രൊഫ.സി.രാജ്കുമാർ പറഞ്ഞു.

2009 ൽ ജിൻഡാൽ ഗ്ലോബൽ സ്‌കൂളിന്റെ ആദ്യ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് എൽ എസ് എ ടി ഇന്ത്യ പ്രവേശന പരീക്ഷ ആരംഭിക്കുന്നത്. അമേരിക്കയിലെ പെൻസിൽവാനിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോ സ്‌കൂൾ അഡ്മിഷൻ കൗൺസിൽ (എൽ.എസ്.എ.സി) ന്റെ നേതൃത്വത്തിലാണ് എൽ എസ് എ ടി ഇന്ത്യ ടെസ്റ്റ് നടത്തുന്നത്. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, എന്നിവിടങ്ങളിൽ നിന്നുള്ള 200 ലധികം ലോകത്തിലെ തന്നെ മികച്ച ലോ സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയായ എൽ. എസ്. എ. ടി ടെസ്റ്റ് 1947 മുതലാണ് എൽ.എസ്.എ.സിയുടെ നേതൃത്വത്തിൽ നടത്തി വരുന്നത്. 35 മിനിട്ട് വീതമുള്ള നാല് സെഷനുകളിലായി ലോജിക്കൽ റീസണിങ്, അനലിറ്റിക്കൽ റീസണിങ്, റീഡിങ്, കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിലായാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 20 മിനിട്ട് ദൈർഘൃമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ കോവിഡ്- 19 പശ്ചാത്തലത്തിലാണ് പൂർണമായി ഓൺലൈൻ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിലധിഷ്ഠിതമായി സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികൾക്ക് എന്ന വെബ്സൈറ്റിലൂടെ എൽ.എസ്.എ.ടി 2021 പ്രവേശനപരീക്ഷക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിദ്യാർത്ഥികൾക്ക് ഇതേ വെബ്സൈറ്റിൽ നിന്നും മുൻവർഷ ചോദ്യപ്പേപ്പറുകൾ ഡൗൺലോഡ് ചെയ്യാവുന്നതുമാണ് www.discoverlaw.in