video
play-sharp-fill
“പുതുവർഷത്തിലെ ആദ്യ സമ്മാനം, ഇത് തുടക്കം മാത്രം”; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലവർധനയിൽ പരിഹാസവുമായി കോൺഗ്രസ്

“പുതുവർഷത്തിലെ ആദ്യ സമ്മാനം, ഇത് തുടക്കം മാത്രം”; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലവർധനയിൽ പരിഹാസവുമായി കോൺഗ്രസ്

സ്വന്തം ലേഖകൻ

ഡൽഹി : പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വർധിപ്പിച്ചത്. വിലവർധനയിൽ കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി.

ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണിതെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് പരിഹസിച്ചു.
‘പുതുവർഷത്തിലെ ആദ്യ സമ്മാനമായി വാണിജ്യ പാചക വാതക സിലിണ്ടറിന് 25 രൂപ കൂടി. ഇത് ഒരു തുടക്കം മാത്രമാണ്’- മോദി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില വർധന പ്രകാരം വാണിജ്യ ഉപഭോക്താക്കൾ 19 കിലോഗ്രാം പാചക വാതക സിലിണ്ടറിന് 25 രൂപ കൂടി അധികം നൽകണം. അതേസമയം ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ മാറ്റമില്ല.

വിലവർധനവിന് ശേഷം വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഡൽഹിയിൽ 1768 രൂപയും മുംബൈയിൽ 1721 രൂപയും കൊൽക്കത്തയിൽ 1870 രൂപയും ചെന്നൈയിൽ 1917 രൂപയും ആയിരിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിലവർധന ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും തിരിച്ചടിയാണ്.