video
play-sharp-fill

ഒരു കാമുകൻ, കാമുകിമാർ രണ്ട്: കോട്ടയം പുത്തനങ്ങാടിയിൽ പെൺകുട്ടികൾ തമ്മിലടിച്ചു; കൂട്ടയടിയിൽ നാട്ടുകാർ ഇടപെട്ടതോടെ പെൺകുട്ടികളും കാമുകനും പൊലീസ് സ്റ്റേഷനിൽ

ഒരു കാമുകൻ, കാമുകിമാർ രണ്ട്: കോട്ടയം പുത്തനങ്ങാടിയിൽ പെൺകുട്ടികൾ തമ്മിലടിച്ചു; കൂട്ടയടിയിൽ നാട്ടുകാർ ഇടപെട്ടതോടെ പെൺകുട്ടികളും കാമുകനും പൊലീസ് സ്റ്റേഷനിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒരു കാമുകനെച്ചൊല്ലി, രണ്ടു കാമുകിമാർ തമ്മിലടിച്ചതോടെ അടിയിലും ഇടിയിലും നാട്ടുകാരും പൊലീസും ഇടപെട്ടു. പുത്തനങ്ങാടി കുരിശുപള്ളിയ്ക്കു സമീപത്താണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പെൺകുട്ടികൾ കാമുകനെച്ചൊല്ലി തമ്മിലടിച്ചത്. അടിയിൽ ഇടപെട്ട നാട്ടുകാർ രണ്ടു പേരെയും പിടിച്ചു മാറ്റി. തുടർന്ന് നഗരസഭ അംഗത്തെയും പിങ്ക് പൊലീസിനെയും വിളിച്ചു വരുത്തി പെൺകുട്ടികളെ കൈമാറി.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ സ്‌കൂളിലെ വിദ്യാർത്ഥികളായ പെൺകുട്ടികൾ പുത്തനങ്ങാടിയിൽ എത്തിയത്. ഇരുവരെയും ഒരു കാമുകൻ പ്രണയിച്ചിരുന്നു. ഇത് മനസിലാക്കിയ പെൺകുട്ടികളിൽ ഒരാൾ കാമുകനെ കാണാനെത്തിയ മറ്റൊരു കാമുകിയെ മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്ത് പൊതുസ്ഥലത്ത് വച്ച് മറ്റൊരു പെൺകുട്ടി മർദിക്കുന്നതാണ് ഇവിടെ കൂടി നിന്ന നാട്ടുകാർ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പെൺകുട്ടികളെ പിടിച്ചു മാറ്റി. പെൺകുട്ടികളുടെ മാതാപിതാക്കളെയും നാട്ടുകാർ വിളിച്ചു വരുത്തി. സ്ഥിതി ഗുരുതരമാകുമെന്നു കണ്ട നാട്ടുകാർ വിവരം വെസ്റ്റ് പൊലീസിൽ അറിയിച്ചു. പതിനഞ്ചു മിനിറ്റിനുള്ളിൽ സ്ഥലത്ത് എത്തിയ പിങ്ക് പൊലീസ് സംഘം പെൺകുട്ടികളെ കൊണ്ടു പോയി. പ്രശ്‌നം പറഞ്ഞ് തീർത്തശേഷം, ഇരുവരെയും ഉപദേശിച്ച് മടക്കി അയക്കുന്നതിനാണ് പൊലീസ് ഒരുങ്ങുന്നത്.