play-sharp-fill
കരുണയുടെ ചിറകുമായി കോട്ടയത്തു നിന്നും ലവ്ബി ട്രാവൽസ് പറക്കുന്നു: മഹാരാഷ്ട്രയിൽ നിന്നും മാലാഖമാരെ നാട്ടിലെത്തിക്കാൻ ലവ്ബി പറക്കുന്നത് കോട്ടയത്തു നിന്നും

കരുണയുടെ ചിറകുമായി കോട്ടയത്തു നിന്നും ലവ്ബി ട്രാവൽസ് പറക്കുന്നു: മഹാരാഷ്ട്രയിൽ നിന്നും മാലാഖമാരെ നാട്ടിലെത്തിക്കാൻ ലവ്ബി പറക്കുന്നത് കോട്ടയത്തു നിന്നും

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് പ്രതിസന്ധിക്കാലത്ത് മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളായ മാലാഖമാർക്ക് ആശ്വാസവുമായി ലവ്ബി ട്രാവൽസ് പറക്കുന്നു. കോട്ടയത്തു നിന്നും നാളെയാണ് ലവ്ബി ട്രാവൽസ് മാലാഖമാരെ നാട്ടിലെത്തിക്കാനായി പറക്കുന്നത്.

കാലിഫോർണിയയിലെ സെന്റ് ജ്യൂഡ് മിഷന്റെ നേതൃത്വത്തിലാണ് മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കാൻ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടക്കുന്ന ഇവർ നാട്ടിലേയ്ക്കു എത്താൻ പാസ് ഒരുക്കിയിട്ടുണ്ട്. ഈ പാസിന്റെ അടിസ്ഥാനത്തിലാണ് ഇവർ നാട്ടിലേയ്ക്കു എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെയാണ് കോട്ടയത്തു നിന്നും പള്ളിക്കത്തോട് നിന്നുള്ള ലവ്ബി ട്രാവൽസ് പുറപ്പെടുന്നത്. കോട്ടയത്തു നിന്നും മൂവാറ്റുപുഴ, അങ്കമാലി, പെരുമ്പാവൂർ, തൃശൂർ, മലപ്പുറം , കോഴിക്കോട്, കണ്ണൂർ , കാസർകോട്, പൂനെ എന്നിങ്ങനെയാണ് ബസ് സർവീസ് നടത്തുന്നത്.

കോട്ടയത്തു നിന്നും യാത്രക്കാർ ഇല്ലാതെയാണ് ബസ് പൂനയ്ക്കു പോകുന്നത്. ഈ സാഹചര്യത്തിൽ ഈ റൂട്ടിൽ എവിടേയ്‌ക്കെങ്കിലും പോകാനുള്ള , പാസ് കൈവശമുള്ള ആളുകൾ നാളെ ഉച്ചയ്ക്കു കോട്ടയത്തു എത്തിയാൽ ഈ ബസിൽ പോകാൻ അവസരമുണ്ട്.

KOTTAYAM to PUNE

Mob :9744564628, 9072220822

LOVEBEE HOLIDAYS
KOTTAYAM PALLIKKATHODU
KARUKACHAL