ഇരുപതുകാരനൊപ്പം പത്തൊൻപതുകാരി പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തതിന് പ്രതികാരം; അമ്മ മകളെ പിടിച്ചുവച്ചു, സഹോദരൻ കഴുത്തറുത്തു; വെട്ടിയെടുത്ത തല വീടിന് ഉമ്മറത്തെത്തി വീശിയെറിഞ്ഞു; തലയറ്റ മൃതദേഹത്തിനൊപ്പം സെൽഫിയും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഔറംഗബാദ്: പ്രണയിച്ച് വിവാഹം ചെയ്തതിന് സഹോദരിയുടെ തലവെട്ടി മാറ്റി 17കാരനായ സഹോദരൻ. മഹാരാഷ്ട്രയിലെ ഒറംഗാബാദിലാണ് സംഭവം. കൃതി തോര എന്ന പത്തൊമ്പതുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ ജൂൺ മാസത്തിലാണ് 19കാരി 20 കാരനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തത്. ഇതിൽ പെൺകുട്ടിയുടെ വീട്ടുകാർ ക്ഷുഭിതരായിരുന്നു. സ്വന്തം മകളെ കൊലപ്പെടുത്താൻ അമ്മയാണ് പതിനേഴുകാരനായ മകന് ഒത്താശ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്തറുക്കാൻ അമ്മ മകളെ പിടിച്ച് വച്ചുകൊടുത്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. തലയറ്റ മൃതദേഹത്തോടൊപ്പം ഫോട്ടോയും ഇവർ എടുത്തു. കൊല്ലപ്പെട്ട യുവതിയെ സന്ദർശിക്കാനായി ഞായറാഴ്ച അമ്മയും സഹോദരനുമെത്തിയിരുന്നു.

കൊലപാതകത്തിന് ശേഷം സഹോദരിയുടെ തല വീടിന് ഉമ്മറത്തെത്തി വീശിയെറിഞ്ഞ ശേഷമാണ് ഇരുവരും സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയതെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിൽ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞായറാഴ്ച ഇവർ യുവതിയുടെ ഭർതൃഭവനത്തിലെത്തിയത്.

അരിവാൾ പോലെയുള്ള ആയുധമുപയോഗിച്ചായിരുന്നു കൊലപാതകം. പൊലീസ് കസ്റ്റഡിയിലുള്ള അമ്മയും മകനും കൊലപാതകം ചെയ്തതായി മോഴി നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.