video
play-sharp-fill
ലൗ ജിഹാദ് ; സിനഡിന്റെ ആരോപണം മതസൗഹാർദം തകർക്കും : സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം

ലൗ ജിഹാദ് ; സിനഡിന്റെ ആരോപണം മതസൗഹാർദം തകർക്കും : സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലൗജിഹാദ് നടക്കുന്നുണ്ടെന്ന കത്തോലിക്ക സഭ സിനഡിന്റെ നിലപാടിനെ വിമർശിച്ച് എറണാകുളം -അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ലവ് ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ഒരു മാധ്യമത്തിൽ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുഖപത്രത്തിൽ പറയുന്നു.

ഫാദർ കുര്യാക്കോസ് മുണ്ടാളിന്റെ ലേഖനത്തിലാണ് ലൗജിഹാദിനെപ്പറ്റി പരാമർശിക്കുന്നത്. ‘ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ. പൗരത്വ നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2010 ൽ ഹൈക്കോടതി ഇടപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ലൗ ജിഹാദിന് ഇല്ലെന്ന് തെളിഞ്ഞതാണ്. പൗരത്വ നിയമ ഭേദഗതിയിൽ സഭയുടെ നിലപാട് എന്താണ് വ്യക്തമാക്കിയിട്ടില്ല. കെസിബിസി കേന്ദ്ര സർക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും മുഖപത്രത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന സർക്കുലർ പുറപ്പെടുവിച്ചത്. കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നുവെന്നാണ് സിറോ മലബാർ സഭ സിനഡ് കഴിഞ്ഞ ദിവസം വിലയിരുത്തിയത്.

പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതപരിവർത്തനത്തിന് നിർബന്ധിക്കുന്ന കേസുകൾ വർധിക്കുകയാണ്.കേരളത്തിൽ നിന്ന് ഐസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരിൽ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്ന് സഭ കുറ്റപ്പെടുത്തി.

Tags :