ഫോണ്‍ നഷ്ടമായാല്‍ ഇനി വിഷമിക്കേണ്ട ; ഫോണ്‍ കണ്ടെത്താനുള്ള എളുപ്പവഴിയുമായി ഗൂഗിള്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഫോണ്‍ നഷ്ടമായാല്‍ നമ്മള്‍ ആകെ വിഷമത്തിലാവും. എന്നാല്‍ ഫോണ്‍ കണ്ടെത്താൻ എളുപ്പവഴിയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.

ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ഉപയോഗിച്ചു നഷ്ടമായ ഫോണ്‍ വീണ്ടെടുക്കാൻ കഴിയും. ഇതിന് ഇന്റര്‍നെറ്റ് പേലും വേണ്ട എന്നാണ് ഗൂഗിള്‍ പറയുന്നത്. ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുന്ന നിമിഷം തന്നെ ഫൈൻഡ് മൈ ഡിവൈസുമായി ഫോണ്‍ കണക്ടാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി ആൻഡ്രോയിഡ് ഫോണുകളില്‍ ഫൈൻഡ് മൈ ഡിവൈസ് ഇൻസ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. (പ്ലേ സ്റ്റോറില്‍ സൗജന്യമായി ലഭ്യമാണ്).ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ എല്ലാ ആൻഡ്രോയിഡ് ഉപകരണങ്ങളിലും സ്‌മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, കൂടാതെ സ്‌മാര്‍ട്ട് വാച്ചുകള്‍ പോലും ഇത് ഉപയോഗിച്ച്‌ തടസ്സമില്ലാതെ കണ്ടെത്താൻ കഴിയും.

ലൊക്കേഷൻ ട്രാക്കിംഗ്:തത്സമയ ലൊക്കേഷൻ: ഫോണിന് ഒരു സജീവ ഇന്റര്‍നെറ്റ് കണക്ഷൻ ഉള്ളിടത്തോളം (മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ വൈഫൈ) മാപ്പില്‍ അതിന്റെ കൃത്യമായ ലൊക്കേഷൻ കാണാനാകും.

ലാസ്റ്റ് സീൻ ലൊക്കേഷൻ:
ഫോണ്‍ ഓഫ്‌ലൈനാണെങ്കില്‍ പോലും അത് ഓഫ്‌ലൈനിലേക്ക് പോകുന്നതിന് മുൻപ് അതിന്റെ അവസാനത്തെ ലൊക്കേഷൻ ഈ ആപ്പുണ്ടെങ്കില്‍ അറിയാൻ കഴിയും.

ഇൻഡോര്‍ മാപ്പുകള്‍: ഫൈൻഡ് മൈ ഡിവൈസ് ഗൂഗിള്‍ മാപ്സുമായി സംയോജിച്ച്‌ പ്രവര്‍ത്തിക്കുന്നു. ഫോണിന്റെ ലൊക്കേഷൻ കൃത്യമായി കണ്ടെത്തുന്നതിന് എയര്‍പോര്‍ട്ടുകള്‍ക്കും മാളുകള്‍ക്കും മറ്റ് വലിയ കെട്ടിടങ്ങള്‍ക്കും ഇൻഡോര്‍ മാപ്പുകള്‍ നല്‍കിയിട്ടുണ്ട്.

റിങ്ടോണ്‍ പ്ലേ ചെയ്യാം: സൈലന്റ് മോഡില്‍ ആണെങ്കിലും ഫോണ്‍ ഫൈൻഡ് മൈ ഡിവേഴ്സുമായി കണക്ടു ചെയ്തിരുന്നാല്‍ റിങ് ചെയ്യിപ്പിക്കാം.

ഫോണ്‍ സുരക്ഷിതമാക്കുക: ഡാറ്റയിലേക്കുള്ള അനധികൃത ആക്‌സസ് തടയാൻ ഒരു പിൻ അല്ലെങ്കില്‍ പാസ്‌വേഡ് ഉപയോഗിച്ച്‌ വിദൂരമായി ഫോണ്‍ ലോക്ക് ചെയ്യാനാകും.

ഡാറ്റ മായ്‌ക്കുക: ഇനി ഫോണ്‍ വീണ്ടെടുക്കാനായില്ലെങ്കില്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ മായ്ച്ചുകളയാനാവും. ഫോണിന്റെ ഐഎംഇഐ നമ്ബര്‍ ഫൈൻഡ് മൈ ഡിവൈസില്‍ ഉണ്ടാവും. ഇത് ഉപയോഗിച്ച്‌ പൊലീസില്‍ പരാതി നല്‍കാം. നിലവില്‍ ഈ ആപ്പ് ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ സജീവ ഇന്റര്‍നെറ്റ് വേണം. നെറ്റ് ഇല്ലാതെ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള അപ്ഡേഷൻ ഗൂഗിള്‍ അധികം വൈകാതെ നല്‍കും.