play-sharp-fill
അശാസ്ത്രീയ നിർമ്മാണം; ആലപ്പുഴ ഹരിപ്പാടിൽ റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്ന് ചരക്ക് ലോറി അപകടത്തിൽപ്പെട്ടു; ലോറി പാലത്തിന്റെ കൈവരിയിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി

അശാസ്ത്രീയ നിർമ്മാണം; ആലപ്പുഴ ഹരിപ്പാടിൽ റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്ന് ചരക്ക് ലോറി അപകടത്തിൽപ്പെട്ടു; ലോറി പാലത്തിന്റെ കൈവരിയിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി

ഹരിപ്പാട്: അശാസ്ത്രീയമായ നിർമ്മാണം മൂലം റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്ന് ചരക്ക് ലോറി അപകടത്തിൽപ്പെട്ടു. ഹരിപ്പാട് ഡാണാപ്പടി ജംഗ്ഷന് പടിഞ്ഞാറ് പൊതുമരാമത്ത് വകുപ്പിന്റെ പാലത്തിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്.

കാലടിയിൽ നിന്നും സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറി പിന്നിലേക്ക് എടുക്കുന്നതിനിടയിലാണ് പാലവും റോഡും ചേരുന്ന ഭാഗം ഇടിഞ്ഞ് ലോറിയുടെ പിൻഭാഗം താഴേക്ക് പോയത്. പാലത്തിന്റെ കൈവരിയിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

പഴയ പാലം പൊളിച്ച് വീതി കൂട്ടി 2010 ലാണ് പുതിയപാലം ഉദ്ഘാടനം ചെയ്തത്. അശാസ്ത്രീയ നിർമ്മാണമാണ് റോഡ് ഇടിഞ്ഞു താഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group