play-sharp-fill
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം; റൂട്ട് തെറ്റിച്ച് വന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്; സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്തു;  ഡ്രൈവര്‍ ഒളിവിൽ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം; റൂട്ട് തെറ്റിച്ച് വന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്; സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്തു; ഡ്രൈവര്‍ ഒളിവിൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം. പേരൂര്‍ക്കട ഡിപ്പോയിലെ ഡ്രൈവര്‍ പിജെ ജലജ കുമാറിനാണ് മര്‍ദനമേറ്റത്. റൂട്ട് തെറ്റിച്ച് വന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന് ജലജ കുമാര്‍ പറഞ്ഞു.

വഴയിലയില്‍ നിന്ന് മെഡിക്കല്‍ കോളജ് വരെ സര്‍വിസ് നടത്താന്‍ അനുമതിയുള്ള സ്വകാര്യ ബസ് റൂട്ട് തെറ്റിച്ച് കിഴക്കേക്കോട്ടയിലേക്കും സര്‍വിസ് നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചത്. ബസിനുള്ളില്‍ വെച്ചും ബസില്‍ നിന്ന് പുറത്തേക്കിറക്കി മര്‍ദിച്ചെന്നും ജലജ കുമാര്‍ ഫോര്‍ട്ട് പൊലീസിനും ആര്‍ടിഒക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

പരിക്കേറ്റ ഡ്രൈവര്‍ ജലജ കുമാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗത തടസവുമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി റൂട്ട് തെറ്റിക്കുന്നെന്ന് കാണിച്ച് നേരത്തെയും ഈ ബസിനെതിരെ ആര്‍ടിഒക്ക് പരാതി നല്‍കിയിട്ടുണ്ടായിരുന്നു. സ്വകാര്യ ബസ് ഫോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഡ്രൈവര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.