
വീണ്ടും തമിഴ്‌നാട്ടിൽ നിന്നുള്ള ലോറിയിൽ കോട്ടയത്ത് എത്തിയ ലോറി ഡ്രൈവർക്ക് കോവിഡ്: കോട്ടയം മാർക്കറ്റിൽ മുട്ടയുമായി എത്തിയ ലോറി ഡ്രൈവറെ ഉടൻ കണ്ടെത്തി; സമ്പർക്കത്തിൽ ഏർപ്പെട്ടത് രണ്ടു പേർ മാത്രം
തേർഡ് ഐ ബ്യൂറോ
കോട്ടയം: വീണ്ടും തമിഴ്‌നാട്ടിൽ നിന്നും കോട്ടയത്തേയ്ക്കു കോവിഡുമായി ലോറിയെത്തി..! ഏപ്രിൽ 21 ന് സമാന രീതിയിൽ എത്തിയ ലോറിയിൽ നിന്നാണ് പച്ചയായിരുന്ന കോട്ടയം ചുവപ്പ് സോണിലേയ്ക്കു മാറിയത്. ഇതേ സാഹചര്യത്തിൽ തന്നെയാണ് കഴിഞ്ഞ ദിവസം കോട്ടയത്തും ലോറിയെത്തിയതെങ്കിലും ആർക്കും രോഗം വ്യാപിക്കുന്ന സാഹചര്യമില്ലെന്ന് ഇക്കുറി ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്നും മുട്ടയുമായി കോട്ടയം മാർക്കറ്റിൽ എത്തിയ ലോറി ഡ്രൈവർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധ സ്ഥിരീകരിച്ച ഡ്രൈവർ നാമക്കൽ സർക്കാർ ആശുപത്രിയിൽചികിത്സയിലാണ്. കോവിഡ് പരിശോധന സ്ഥിരീകരിച്ചതോടെ രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ രണ്ട് പേരോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 3ന് രാവിലെ 6 മണിക്ക് ആണ് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നും കൂത്താട്ടുകുളം മാർക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തിൽ ലോഡുമായി എത്തിയത്. തുടർന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം മെയ് 4ന് തിരികെ പോയി.
യാത്രാമധ്യേ തമിഴ്നാട്ടിലെ വെണ്ണണ്ടൂർ ചെക്ക് പോസ്റ്റിൽ വെച്ച് ആരോഗ്യപ്രവർത്തകർ ഇയാളുടെ സാമ്പിൾ ശേഖരിച്ചു. ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂത്താട്ടുകുളത്തെ മുട്ടക്കടയിൽ ആരോഗ്യ വകുപ്പ്, പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ വിവരശേഖരണവും ശുചീകരണവും നടത്തി. മുട്ടക്കട സ്ഥിതിചെയ്യുന്ന കൂത്താട്ടുകുളം ഹൈസ്‌കൂൾ റോഡിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പൊലീസ് രാവിലെ തന്നെ അടപ്പിച്ചിരുന്നു.
തിങ്കളാഴ്ചയാണു ലോറി കോട്ടയം ജില്ലയിൽ അയർകുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങളിലെ കടകളിൽ എത്തിയത്. 10 പേരും പ്രൈമറി ലോ റിസ്‌ക് കോൺടാക്ടുകളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മേയ് 3ന് രാവിലെ ആറിനാണ് നാമക്കലിൽനിന്നു കൂത്താട്ടുകുളം മാർക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തിൽ ലോഡുമായി എത്തിയത്. തുടർന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കി. നാലിനാണ് തിരികെ പോയത്.
തമിഴ്നാട്ടിലെ വെണ്ണണ്ടൂർ ചെക്ക് പോസ്റ്റിൽ എടുത്ത സാംപിൾ ഫലം പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതോടെ രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ രണ്ടു പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടായിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.