video
play-sharp-fill

കോട്ടയം സിഎംഎസ് കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീ പിടിച്ചു;  അയ്മനത്തു നിന്നും പരുത്തുംപാറയിലേക്ക് ലോഡുമായി പോയ പാര​ഗൺ കമ്പനിയുടെ വാഹനമാണ് തീപിടിച്ചത്;  വീഡിയോ കാണാം

കോട്ടയം സിഎംഎസ് കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീ പിടിച്ചു; അയ്മനത്തു നിന്നും പരുത്തുംപാറയിലേക്ക് ലോഡുമായി പോയ പാര​ഗൺ കമ്പനിയുടെ വാഹനമാണ് തീപിടിച്ചത്; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീ പിടിച്ചു. സിഎംഎസ് കോളേജിന് സമീപം അയ്മനത്തു നിന്നും എത്തിയ ലോറിക്കാണ് തീ പിടിച്ചത്.

അയ്മനത്തു നിന്നും പരുത്തുംപാറയിലേക്ക് പോവുകയായിരുന്ന പാര​ഗൺ കമ്പനിയുടെ വാഹനമാണ് കത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.  തീപിടുത്തത്തിൽ ലോറിയുടെ ക്യാബിൻ കത്തി നശിച്ചു.  കൂരോപ്പട സ്വദേശിയായ ഡ്രൈവർ ജോമോൻ പരുക്കുകളില്ലാതെ രക്ഷപെട്ടു.

 

വാഹനത്തിൽ നിന്നും പുക വന്നത് കണ്ട ഡ്രൈവർ കൂടുതൽ അപകടം ഒഴിവാക്കാൻ വേണ്ടി തിരക്കേറിയ റോഡിൽ നിന്ന് ആളൊഴിഞ്ഞ ഭാ​ഗത്തേക്ക് മാറ്റി വാഹനം പാർക്ക് ചെയ്തതിനാൽ വൻ അപകടം ഒഴിവായി.

വാഹനത്തിലുണ്ടായിരുന്ന സാധനം കമ്പനിയുടെ മറ്റൊരു വാഹനം വരുത്തി അതിലേക്ക് മാറ്റി.

കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാസേന സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കി.