തൃശ്ശൂരിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ; 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
തൃശൂർ: കഞ്ചാവും മെത്താഫിറ്റാമിനുമായി രണ്ടുപേർ പൊലീസ് പിടിയിൽ. നെടുപുഴ ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പുല്ലാനി ആരോമൽ (22), ചൂണ്ടൽ പുതുശേരി പണ്ടാര പറമ്പിൽ ഷാനു (ഷനജ് -28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഞ്ചരിച്ചിരുന്ന സ്കൂട്ടർ സഹിതം ആണ് ഇവരെ നെടുപുഴ പൊലീസ് പിടികൂടിയത്.
ചിയ്യാരം ആൽത്തറക്കടുത്ത് അർധരാത്രിയിലാണ് നിരോധിത മയക്കുമരുന്നായ മെത്താഫിറ്റാമിനും കഞ്ചാവും വിൽപന നടത്തുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കുറച്ചായി ഇവരെ നിരീക്ഷിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ നെൽസൺ, അഡീഷനൽ എസ്.ഐ സന്തോഷ്, എ.എസ്.ഐ സന്തോഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വിമൽ, പ്രിയൻ, അക്ഷയ്, ഫായിസ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.