
മലപ്പുറം: ആതവനാട് ഊരോത്തുംപള്ളിയാലില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനിലോറി ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയ്ക്കടുപ്പിച്ചു.
അപകടത്തില്‍ ലോറിയില്‍ കുടുങ്ങിയ സഹായി മുസ്തഫയുടെ മൃതദേഹം കണ്ടെടുത്തു. തകർന്ന ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
അറുപത്തിയഞ്ചടി താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് വീണ ലോറി ഉയർത്താനുള്ള ആദ്യ നാല് ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒടുവില്‍ അഞ്ചാം ശ്രമത്തിലാണ് ഫയർഫോഴ്‌സിനും സ്‌കൂബ ഡൈവിങ് സംഘത്തിനും വിജയിക്കാനായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത ആഴവും ലോറിയുടെ തകരാറിലായ അവസ്ഥയും ദൗത്യത്തിന് വെല്ലുവിളിയായിരുന്നു.








