video
play-sharp-fill

ഇടുക്കി ഡാമിലെ സുരക്ഷ മറികടന്ന് താഴുകളിട്ടു പൂട്ടിയ സംഭവം; പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; പ്രതി വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് നടപടി 

ഇടുക്കി ഡാമിലെ സുരക്ഷ മറികടന്ന് താഴുകളിട്ടു പൂട്ടിയ സംഭവം; പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; പ്രതി വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് നടപടി 

Spread the love

സ്വന്തം ലേഖകൻ 

ഇടുക്കി:  ഇടുക്കി ഡാമിലെ സുരക്ഷ മറികടന്ന് താഴുകളിട്ടു പൂട്ടിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി തുടങ്ങി. സെപ്റ്റംബർ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽ പെടുന്നത്.

പാലക്കാട്‌ ഒറ്റപ്പാലം സ്വദേശിയായ ഇയാൾ വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് നടപടി. നടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ് പി ലുക്ക് ഔട്ട് നോട്ടീസിറക്കും. ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളോടൊപ്പം ഇടുക്കി അണക്കെട്ടിനു സമീപമെത്തിയ തിരൂർ സ്വദേശി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഇടുക്കി ഡാമിൽ കയറി ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്.