മുൻകേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദിയോറ കോണ്‍ഗ്രസ് വിട്ടു.

Spread the love

ദില്ലി : കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി മിലിന്ദ് ദിയോറ എക്‌സിലൂടെ പ്രഖ്യാപിച്ചു. രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന് ഇന്ന് സമാപനമായെന്നും 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുന്നവെന്നുമാണ് പ്രഖ്യാപനം. മിലിന്ദ് ദിയോറ ശിവസേന ഷിൻഡെ വിഭാഗത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ദക്ഷിണമുംബൈ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പാര്‍ട്ടിയുടെ മുൻ മുംബൈ പ്രസിഡന്റുകൂടിയായിരുന്ന മിലിന്ദ് ദിയോറയെ മാറി ചിന്തിപ്പിച്ചതെന്നാണ് വിവരം. ശിവസേന ഏക്‌നാഥ് ഷിൻഡെ പക്ഷത്തേക്കാണ് ദിയോറ മാറുന്നതെന്നാണ് വിവരം. ഒട്ടേറെത്തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദിയോറയുടെ മകനാണ് 47- കാരനായ മിലിന്ദ് ദിയോറ.

 

 

 

ഇന്ത്യാസംഖ്യത്തിന്റെ സീറ്റ് വിഭജനചര്‍ച്ചയ്ക്ക് മുന്നോടിയായി ഈ സീറ്റ് വിട്ടുതരില്ലെന്ന് ശിവസേന ഉദ്ധവ് പക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ മിലിന്ദ് ദിയോറയും പ്രതികരിച്ചു. എന്നാല്‍, സഖ്യചര്‍ച്ചയില്‍ സീറ്റ് ശിവസേനയ്ക്ക് നല്‍കാൻ ധാരണയായതാണ് മിലിന്ദ് പാര്‍ട്ടിവിടാൻ കാരണമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group