play-sharp-fill
ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് ; പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിൽ രാവിലെ ഒൻപതു മണി മുതൽ

ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് ; പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിൽ രാവിലെ ഒൻപതു മണി മുതൽ

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സിന്‍റെയും ഒസി ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും സേര്‍വ് പീപ്പിള്‍ ഫൗണ്ടേഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെഗാ മെഡിക്കല്‍ ക്യാമ്ബ് നടത്തും.

 

പുതുപ്പള്ളി ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ രാവിലെ ഒമ്ബതു മുതല്‍ നടക്കുന്ന ക്യാമ്ബില്‍ കാന്‍സര്‍രോഗ നിര്‍ണയം, എഴുന്നൂറില്‍പരം പേര്‍ക്ക് സൗജന്യ ലാബ് ടെസ്റ്റുകള്‍, ജനറല്‍ മെഡിസിന്‍, ഓര്‍ത്ത് പീഡിയാക്, ഗൈനക്കോളജി, പള്‍മനോളജി, പീഡിയാട്രിക്, ദന്തവിഭാഗം, നേത്രവിഭാഗം, ഇഎന്‍ടി എന്നീ വിഭാഗങ്ങളിലായി 20ല്‍ പരം ഡോക്ടര്‍മാരുടെ സൗജന്യസേവനം ലഭിക്കും. രാവിലെ ഒമ്ബതിനു നടക്കുന്ന ചടങ്ങില്‍ ഒസി ആശ്രയ രക്ഷാധികാരി മറിയാമ്മ ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടര്‍ ആന്‍റ് സിഇഒ ഫാ.ജോയ് കുത്തൂര്‍ പദ്ധതി അവതരണം നടത്തും.

 

സേര്‍വ് പീപ്പിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് പകലോമറ്റം ഓണ്‍ലൈനില്‍ ആശംസകളര്‍പ്പിക്കും. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റിഷിന്‍ സുമന്‍ ആമുഖ പ്രഭാഷണവും ഐഎംഎ ദേശീയ പ്രസിഡന്‍റ് ഡോ.ആര്‍.വി. അശോകന്‍ മുഖ്യപ്രഭാഷണവും നടത്തും. സേര്‍വ് പീപ്പിള്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി തങ്കം മോഹന്‍, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് പൊന്നമ്മ ചന്ദ്രന്‍, ഐഎംഎ അവയവദാനവിഭാഗം സംസ്ഥാന കണ്‍വീനര്‍ ഡോ.ടി.എസ്. സക്കറിയാസ്, ഐഎംഎ ജില്ലാ പ്രസിഡന്‍റ് ഡോ. ഗണേഷ് കുമാര്‍, ഇന്ത്യന്‍ ഡന്‍റല്‍ അസോസിയേഷന്‍ സികെകെ പ്രസിഡന്‍റ് ഡോ. ലിജോ തോമസ്, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോഷ് കാഞ്ഞൂപ്പറമ്ബില്‍, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വികാര്‍ റെക്ടര്‍ ഫാ. ജോസ് തടത്തില്‍, കെ.ബി. ഗിരീശന്‍, കെ.കെ. രാജു, സാം കെ. വര്‍ക്കി,ഡോ.കെ.എസ്. ശില്‍പ, അഡ്വ. സിജു കെ. ഐസക്, ഇ.കെ. പ്രകാശന്‍ എന്നിവര്‍ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group