ന്യായമെന്ന വാക്കിന്റെ അർത്ഥമറിയാത്ത ന്യായാധിപൻ :ലോകയുക്ത സിറിയക്ക് ജോസഫ് പടിയിറങ്ങുന്നു

ന്യായമെന്ന വാക്കിന്റെ അർത്ഥമറിയാത്ത ന്യായാധിപൻ :ലോകയുക്ത സിറിയക്ക് ജോസഫ് പടിയിറങ്ങുന്നു

Spread the love

കോട്ടയം : കർമ്മ എന്ന പഥത്തിനർത്ഥം നമ്മൾ ചെയ്യുന്ന ധർമ്മമായാലും അധർമ്മമായാലും അതു തിരികെ നമ്മളിലേക്ക് തന്നെ എത്തിച്ചേരും.ലോകയുക്ത സിറിയക് ജോസഫിന്റെ ജീവിതതിലും അതേ അവസ്ഥയാണ് എത്തിയിരിക്കുന്നത്.

ഇന്ന് മാർച്ച്‌ 27 സിസ്റ്റർ അഭയ മരണപെട്ടിട്ട് ഇന്നേക്ക് 32 വർഷം തികയുന്നു.അതേ ദിവസം തന്നെ അപമാനിതനായി തലകുനിച്ച് പടിയിറങ്ങാനാണ് അയാൾക്ക് വിധിക്കപ്പെട്ടത്.അഭയ എന്ന പാവം കന്യാസ്തീയുടെ മരണത്തിൽ ഒന്നാം പ്രതിയും തന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവിന്റെ സ്വന്തം ജേഷ്ട്ടനുമയ ഫാദർ തോമസ് കൊട്ടുരിനെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ ജഡ്ജ് എന്ന തന്റെ പദവി ദുരുപയോഗം ചെയ്ത് ന്യായധിപസമൂഹത്തിനു തന്നെ കളങ്കമുണ്ടാക്കികൊടുത്ത വ്യക്തിയാണ് ഇദ്ദേഹം.

മൂന്നര വർഷം സുപ്രീം കോടതിയിൽ  ജഡ്ജിയായി ഇരുന്നപ്പോൾ ആകെ വിധി പറഞ്ഞത് വെറും എഴു കേസുകളാണ്.ആ കേസുകളുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും അദ്ദേഹത്തിന്റ്റെ കർമ്മമേഖലയിലെ സ്ഥിരത.ആകെയുള്ള ഏഴിൽ വിധിയായത് ഒന്നോ രണ്ടോ മാത്രം.രാഷ്ട്രീയ സ്വാധീനത്താലും കോർപ്പറേറ്റ് വമ്പന്മാരുമായുള്ള ഐക്യത്താലും ഒരു ന്യായാധിപന്റെ കർമ്മ മേഖല എത്രത്തോളം അധപതിക്കും എന്നതിന്റെ തെളിവാണ് സിറിയക് ജോസഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ അനുജൻ ജെയിംസ് ജോസെഫിന്റെ ഭാര്യ ജാൻസി ജെയിംസിന്റെ എം ജി സർവകലാശാലയിലെ വൈസ് ചാൻസലർ പദവി, തന്റെ അനിയൻ ജെയിംസ് ജോസഫിന്റെ ഹയർ സെക്കൻഡറി ഡയറക്ടർ പദവി തുടങ്ങിയവയൊക്കെ ഇയാൾ വളഞ്ഞവഴിയിൽ കൂടി നേടികൊടുത്തതാണെന്ന് പരസ്യമായ രഹസ്യം.കേരള ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കുന്നതിനായി വക്കീൽമാർക്ക് പണം നൽകാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് പണം വാങ്ങിയ കേസിലെ പ്രതി സൈബി കിടങ്ങൂർ സിറിയക്ക്
ജോസഫിന്റെ ഏജന്റായിരുന്നു .

സത്യസന്ധരും നീതിമാന്മാരുമാകും ലോകയുക്തയായി നിയമിക്കപ്പെടുക എന്ന നിഗമനത്തിലാണ് അപ്പീൽ അധികാരമില്ലാത്ത വകുപ്പ് ലോകയുക്ത നിയമത്തിൽ ഇ കെ നയനാർ സർക്കാർ കൊണ്ടുവന്നത്.എന്നാൽ സിറിയക് ജോസെഫിനെ പോലെയുള്ളവരുടെ നിയമനം അവയുടെ യശസ്സ് കെടുത്തുകയാണ് ഉണ്ടായത്. ഈ വിഷയത്തിൽ മുൻ മന്ത്രി കെ
ടി ജലീൽ അടക്കമുള്ളവർ രൂക്ഷമായ ഭാഷയിലാണ് ഫെയ്സ്ബുക്കിലൂടെ സിറിയക്ക് ജോസഫിനെതിരെ പ്രതികരിച്ചത്