video
play-sharp-fill

ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം ; യാത്രക്കാര്‍ പരിഭ്രാന്തിയില്‍ ഇറങ്ങി ഓടി; ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിന് തീപിടിക്കുകയായിരുന്നു

ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം ; യാത്രക്കാര്‍ പരിഭ്രാന്തിയില്‍ ഇറങ്ങി ഓടി; ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിന് തീപിടിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ; ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം. ചെന്നൈ ബാസിന്‍ ബ്രിഡ്ജില്‍ എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിന് തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തീ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ നിര്‍ത്തിയിട്ടു. അതിനിടെ ട്രെയിനിന് തീപിടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. തീപിടിച്ചതിനെ തുടര്‍ന്ന് പുക ഉയരുന്നതാണ് വിഡിയോയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിനിലെ യാത്രക്കാര്‍ പരിഭ്രാന്തിയില്‍ ഇറങ്ങി ഓടുന്നതും വിഡിയോയിലുണ്ട്. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ വീണ്ടും സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വെ വ്യക്തമാക്കി.