
തേർഡ് ഐ ബ്യൂറോ
കോട്ടയം: സമ്പൂർണ ലോക്ക് ഡൗൺ ദിവസങ്ങളിൽ വ്യാജ ചാരായം വിൽപ്പനയ്ക്കായി കോട കലക്കി സൂക്ഷിച്ചയാളെ പൊലീസ് പിടികൂടി.
ചീപ്പുങ്കൽ ഭാഗത്തു മഞ്ചിറയിൽ വീട്ടിൽ സുമേഷി(55) നെയാണ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നു 35 ലിറ്റർ കോടയും പോലീസ് പിടിച്ചെടുത്തു.
വെസ്റ്റ് പൊലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ ടീമായ ഡാൻസാഫ് അംഗങ്ങളും ചേർന്നു നടത്തിയ റെയ്ഡിലാണു പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.ഐ. ടി.ശ്രീജിത്ത്, എസ്.ഐ മാത്യു, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫിസർമാരായ പ്രതീഷ് മാത്യു, അജയകുമാർ, അനീഷ്, നവീൻ, അനസ്, ജിയോ, രാജീവ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.