ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കമാകും; ഉദ്ഘാടനം വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും; സമാപനം നാളെ വൈകിട്ട്; കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കി

Spread the love

തിരുവനന്തപുരം: ലോക കേരള സഭക്ക് ഇന്ന് തുടക്കമാകും.

video
play-sharp-fill

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്.
നിയമസഭാ മന്ദിരത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ സമ്മേളനം നാളെ വൈകിട്ട് അവസാനിക്കും.

ഇന്ന് എട്ടു വിഷയങ്ങളില്‍ ചർച്ചകളും മേഖലാടിസ്ഥാനത്തിലുള്ള എട്ടു സമ്മേളനങ്ങളും നടക്കും. നാളത്തെ ചർച്ചകള്‍ കൂടി കഴിഞ്ഞ് പ്രമേയം അവതരിപ്പിക്കും. നാളെ വൈകീട്ടാണ് സമാപനം നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് ഉദ്ഘാടനം മൂന്നു മണിയിലേക്ക് മാറ്റിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലത്തെ പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു.

സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പ്രതിനിധികള്‍ എത്തിയ സാഹചര്യം പറഞ്ഞായിരുന്നു പരിപാടി തുടരുമെന്ന് സർക്കാർ വിശദീകരിച്ചത്.