play-sharp-fill
ബാര്‍കോഴ കേസ്; അന്വേഷണ സംഘത്തിന് മുന്നില്‍  ഹാജരാകാൻ അര്‍ജുൻ രാധാകൃഷ്ണന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും; തലസ്ഥാനത്തെ ക്രെംബ്രാ‍ഞ്ച് ഓഫീസില്‍ ഹജരാകാൻ നി‍ർദേശം

ബാര്‍കോഴ കേസ്; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാൻ അര്‍ജുൻ രാധാകൃഷ്ണന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും; തലസ്ഥാനത്തെ ക്രെംബ്രാ‍ഞ്ച് ഓഫീസില്‍ ഹജരാകാൻ നി‍ർദേശം

തിരുവനന്തപുരം: ബാർകോഴ കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും.

തിരുവനന്തപുരത്തെ ക്രെംബ്രാ‍ഞ്ച് ഓഫീസില്‍ ഹജരാകാനാണ് നി‍ർദേശം. നേരത്തെ രണ്ട് തവണ ഫോണില്‍ വിളിച്ച്‌ മൊഴി രേഖപ്പെടുത്താൻ സൗകര്യം ചോദിച്ചുവെങ്കിലും അർജുൻ പ്രതികരിച്ചിരുന്നില്ല.

തുടർന്നാണ് ഇന്ന് ഓഫീസില്‍ നേരിട്ട് ഹാജരാകാൻ നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരത്ത് എത്താൻ കഴിയില്ല എങ്കില്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലം പറയണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യനയം മാറ്റത്തിനായി കോഴപ്പിരിവിന് ബാർ ഹോട്ടല്‍ അസോസിയേഷൻ നേതാവ് അനുമോൻ ശബ്ദസന്ദേശം ഇട്ട വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ അർജുൻ രാധാകൃഷ്ണൻ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം.