video
play-sharp-fill
എന്താണ് ലോക്ക് ഡൗൺ…? എന്തൊക്കെ ശ്രദ്ധിക്കണം….? അറിയാം ഇക്കാര്യങ്ങൾ

എന്താണ് ലോക്ക് ഡൗൺ…? എന്തൊക്കെ ശ്രദ്ധിക്കണം….? അറിയാം ഇക്കാര്യങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: കൊറണ വൈറസ് രോഗബാധ പോലുള്ള മഹാമാരികൾ പടർന്നുപിടിക്കുമ്പോഴാണ് അതിനെ പ്രതിരോധിക്കുന്നതിനായാണ് ലോക്ക് ഡൗൺ നിയമം ഭരണകൂടങ്ങൾ പ്രയോഗിക്കുന്നത്. ഒരു കാരണവശാലും വീട് വിട്ടുപോകാൻ അനുവദിക്കാത്ത കർശന നിയമമാണിത് ലോക്ക് ഡൗൺ.

1897 ലെ നിയമപ്രകാരമാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രയോഗിക്കുന്നത്. സാമൂഹിക വ്യാപനത്തിലൂടെ രോഗങ്ങൾ പടർന്നു പിടിക്കുന്നത് ഒഴിവാക്കാനാണ് ലോക്ക് ഡൗൺ പ്രയോഗിക്കുന്നത്. മനുഷ്യന് ആവശ്യവസ്തുക്കളായ (പാൽ, വെള്ളം, പച്ചക്കറികൾ, മരുന്നുകൾ, മെഡിക്കൽ സേവനങ്ങൾ) എന്നിവ മാത്രമെ ലോക്ക് ഡൗൺ നടപ്പിലാകുന്ന സംസ്ഥാനങ്ങളിലേക്കോ ജില്ലകളിലേക്കോ അനുവദിക്കുകയുള്ളു. ഗതാഗത സംവിധാനങ്ങൾ പൂർണമായും നിയന്ത്രിച്ചു കൊണ്ട് ലോക്ക് ഡൗൺ നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ

1.സംസ്ഥാന അതിർത്തികൾ അടച്ചിടും
2.പൊതുഗതാഗതം ഉണ്ടാകില്ല
3.സ്വകാര്യ വാഹനങ്ങൾ അനുവദിക്കും
4.എൽപിജി, പെട്രോൾ പമ്പുകൾ പ്രവർത്തിക്കും
5.ആരാധനാലയങ്ങളുടെ എല്ലാ ചടങ്ങുകളും നിർത്തി വയ്ക്കും
6.റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല
7.ഹോം ഡെലിവറി അനുവദിക്കും

ലോക്ക്ഡൗൺ സമയത്ത് ആളുകൾ എന്തൊക്കെ ചെയ്യരുത്?

1.ആളുകൾ കൂട്ടംകൂടരുത്
2. കൂടിചേർന്ന് എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തരുത്
3. യാത്രയും കുടുംബത്തോടൊപ്പമുള്ള യാത്രയും നിരോധിച്ചിരിക്കുന്നു
4. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ തിങ്ങികൂടരുത്
5. അടുത്തിടെ വിദേശത്ത് നിന്ന് വന്നവർ ഒരുകാരണവശാലും പുറത്തു വരരുത്
6.പൊതുഗതാഗത വാഹനങ്ങൾ (ബസുകൾ, കാബുകൾ, ഓട്ടോകൾ) എന്നിവ ഓടാൻ പാടില്ല
7.ബിസിനസ് കോംപ്ലക്‌സുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, ജിമ്മുകൾ, ഫംഗ്ഷൻ ഹാളുകൾ എന്നിവ അടച്ചിരിക്കണം
8. പ്രായമായവരെയും കൊച്ചുകുട്ടികളെയും ഒരു സാഹചര്യത്തിലും വീടിന് പുറത്തുവിടരുത്

അതേസമയം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളുകൾ വലിയ രീതിയൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ ശാരീരിക അകലം പാലിക്കുക പോലുള്ള നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ബസുകൾ, ടാക്‌സികൾ, ഓട്ടോറിക്ഷകൾ എന്നിവയുൾപ്പെടെ പൊതുഗതാഗതത്തിന്റെ ഒരു പ്രവർത്തനവും അനുവദിക്കില്ല. അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കായി 25 ശതമാനത്തിൽ കൂടുതൽ ശേഷിയിൽ ഡിടിസി ബസുകൾ മാത്രമേ പ്രവർത്തിക്കൂ. അന്തർ സംസ്ഥാന ബസുകൾ, ട്രെയിനുകൾ, മെട്രോ എന്നിവ നിർത്തിവയ്ക്കും.

Tags :