മകനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ടു ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തയുടെ ബാഗ് മോഷ്ടിച്ച് കടക്കാൻ ശ്രമം ; യുവതി പിടിയില്‍

Spread the love

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്ന ഭക്തയുടെ ബാഗ് മോഷ്ടിച്ച്‌ കടക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍.
വയനാട് മേപ്പാടി സ്വദേശിനി ഹസീനയാണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഉസ്മാന്‍ രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്ഷേത്ര ദര്‍ശനത്തിന് എത്തിയ പാലക്കാട് സ്വദേശിനിയുടെ ഭാഗുമായാണ് ഹസീന കടക്കാന്‍ ശ്രമിച്ചത്.

video
play-sharp-fill

പ്രാര്‍ത്ഥിക്കാനായി ക്ഷേത്രത്തിലെ കൊടിമരത്തിന് അടുത്ത് നില്‍ക്കുന്നതിനിടെ പാലക്കാട് സ്വദേശിനിയുടെ പണം അടങ്ങിയ പേഴ്സ് കൈക്കലാക്കി ഹസീന രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത് സുരക്ഷാ ചുമതലയ്ക്കായി വിന്യസിച്ച പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഹസീനയെ പിടികൂടുകയായിരുന്നു.

ഇതിന് പിന്നാലെ ഹസീന തളര്‍ന്ന് വീണു. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഹസീനയെ സ്റ്റേഷനില്‍ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തിയത്.അതേസമയം യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ദമ്ബതികള്‍ക്ക് പന്ത്രണ്ട് വയസ്സുളള മകനാണ് ഒരു മകനാണ് ഉളളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദു പേരിലാണ് ക്ഷേത്രത്തില്‍ എത്തിയതും ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തതും. രേണുക, കൃഷ്ണന്‍ നായര്‍ എന്നീ പേരുകളില്‍ ആയിരുന്നു ഇവര്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. മകനെ ലോഡ്ജിലെ മുറിയിലാക്കി പൂട്ടിയിട്ട ശേഷമാണ് ക്ഷേത്രത്തില്‍ ഇവര്‍ മോഷണത്തിനായി എത്തിയതെന്ന് പോലീസ് പറഞ്ഞു. ഉസ്മാനായി ഊര്‍ജ്ജിത അന്വേഷണം തുടരുന്നു.