video
play-sharp-fill

ലോഡ്ജ് ജീവനക്കാരൻ യുവതിയുടെ കുളിസീൻ ദൃശ്യം മൊബൈലിൽ പകർത്തി ; യുവതിയുടെ ബന്ധുക്കൾ ലോഡ്ജ് അടിച്ചു തകർത്തു

ലോഡ്ജ് ജീവനക്കാരൻ യുവതിയുടെ കുളിസീൻ ദൃശ്യം മൊബൈലിൽ പകർത്തി ; യുവതിയുടെ ബന്ധുക്കൾ ലോഡ്ജ് അടിച്ചു തകർത്തു

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ലോഡ്ജ് ജീവനക്കാരൻ യുവതിയുടെ കുളിയ്ക്കുന്ന ദൃശ്യം പകർത്തിയതിനെ തുടർന്ന് യുവതിയുടെ കുടുംബം ലോഡ്ജ് അടിച്ചുതകർത്തു. കോഴിക്കോട് വടകരയിലാണ് സംഭവം. വടകരയിൽ സ്വകാര്യ ആവശ്യത്തിനായി എത്തിയ കുടുംബം ലോഡ്ജ് മുറിയെടുത്തതായിരുന്നു. യുവതി പുലർച്ചെ കുളിക്കാൻ കയറിയപ്പോൾ ലോഡ്ജ് ജീവനക്കാരൻ കുളിമുറിയുടെ ജനൽ വഴി മൊബൈലിൽ ഫോട്ടോ എടുത്തെന്നാണ് പരാതി.തിരുവനന്തപുരത്ത് നിന്നെത്തിയ കുടുംബത്തിനാണ് ദുരനുഭവമുണ്ടായത്. സംഭവത്തെ തുടർന്ന് ഡി.വൈഎഫ്‌ഐ, യൂത്ത് ലീഗ് പ്രവർത്തകർ ഹോട്ടലിലേക്ക് മാർച്ച് നടത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലിസെത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. എന്നാൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്ത കുടുംബം പരാതി നൽകിയിട്ടില്ല.