video
play-sharp-fill

ലോക്കോ പൈലറ്റുമാരുടെ സമരം; ഒരാഴ്ച പിന്നിട്ടതോടെ കടുത്ത നടപടികളുമായി റയില്‍വേ; ഒരാളെ സസ്പെൻഡ് ചെയ്തു; പീരിയോഡിക്കല്‍ അവധിയെടുത്ത 32 ജീവനക്കാർക്ക് കുറ്റപത്രം നല്‍കി

ലോക്കോ പൈലറ്റുമാരുടെ സമരം; ഒരാഴ്ച പിന്നിട്ടതോടെ കടുത്ത നടപടികളുമായി റയില്‍വേ; ഒരാളെ സസ്പെൻഡ് ചെയ്തു; പീരിയോഡിക്കല്‍ അവധിയെടുത്ത 32 ജീവനക്കാർക്ക് കുറ്റപത്രം നല്‍കി

Spread the love

പാലക്കാട്: സംസ്ഥാനത്ത് ലോക്കോ പൈലറ്റുമാരുടെ സമരത്തിനെതിരെ കടുത്ത നടപടികളുമായി റയില്‍വേ.

ഒരാഴ്ച മുൻപാണ് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
പീരിയോഡിക്കല്‍ അവധിയെടുത്ത 32 ജീവനക്കാർക്ക് കുറ്റപത്രം നല്‍കി. ഒരാളെ സസ്പെൻഡ് ചെയ്തു. മംഗലാപുരത്ത് ജോലി ചെയ്യുന്ന ജീവനക്കാരനാണ് സസ്പെൻഷൻ.

പാലക്കാട് ഡിവിഷന്റെ പരിധിയില്‍ 80 പേരും തിരുവനന്തപുരം ഡിവിഷനില്‍ 40 പേരുമാണ് പീരിയോഡിക്കല്‍ ലീവ് എടുത്തത്. പിതാവിന്‍റെ ചികിത്സക്കായി അവധിക്ക് വേണ്ടി അപേക്ഷിച്ച കോട്ടയം സ്വദേശിക്ക് അവധി നല്‍കാതിരിക്കുകയും പിതാവ് മരിച്ചപ്പോള്‍ മാത്രം അവധി അനുവദിച്ചെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ ഒന്നു മുതലാണ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. അതേസമയം, ട്രെയിൻ ഗതാഗതം നിർത്തിയുള്ള സമരമല്ലെന്ന് അസോസിയേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി.

ആഴ്ചയില്‍ 46 മണിക്കൂർ അവധി വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. 30 മണിക്കൂർ വരെ മാത്രമേ അവധി ലഭിക്കുന്നുള്ളൂ. 14 ദിവസത്തേക്ക് 104 മണിക്കൂർ എന്നതാണ് ഒരു റെയില്‍വേ പൈലറ്റിന്‍റെ ജോലിസമയം.

എന്നാല്‍, ജീവനക്കാരുടെ കുറവ് കാരണം 120 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. 40 മുതല്‍ 60 ഡിഗ്രി വരെ ചൂടില്‍ എ.സി ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ശുചിമുറിയും കുടിവെള്ള സൗകര്യവുമില്ല. മഴ പെയ്താല്‍ കുട പിടിച്ച്‌ ഇരിക്കേണ്ട സാഹചര്യമാണ് പല എൻജിനിലും.

മഴയത്ത് വൈപ്പർ പോലും പല ട്രെയിനുകളിലും പ്രവർത്തിക്കുന്നില്ല. 10 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ എൻജിനില്‍ ഇല്ലെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാരുടെ കുറവ് കാരണം നിലവിലുള്ള ജീവനക്കാരെ അധിക സമയം ജോലി ചെയ്യിപ്പിച്ചാണ് റെയില്‍വേ ട്രെയിൻ ഓടിക്കുന്നത്.