കൊവിഡിന്റെ ദൗർഭാഗ്യകാലത്ത് ഭാഗ്യം പരീക്ഷിക്കാം: ജൂൺ 17 മുതൽ സംസ്ഥാനത്ത് ലോട്ടറി വിൽപ്പന പുനരാരംഭിക്കുന്നു; നടപടി ലോക്ക് ഡൗൺ ഇളവ് അനുവദിച്ച പശ്ചാത്തലത്തിൽ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ദുരിതകാലത്തിനിടയിലും ഭാഗ്യാന്വേഷികൾക്ക് പ്രതീക്ഷ നൽകി ലോട്ടറി വിൽപ്പന സംസ്ഥാനത്ത് പുനരാരംഭിക്കുന്നു. സംസ്ഥാനത്ത് ലോട്ടറി വിൽപന ജൂൺ 17 വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

നറുക്കെടുപ്പ് മാറ്റിവച്ച ലോട്ടറികളുടെ വിൽപന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു മാസത്തിലേറെയായി ലോട്ടറി വിൽപ്പനയിൽ വൻ തിരിച്ചടി നേരിട്ടിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ലോട്ടറി വിൽപ്പന പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് ലോട്ടറി കച്ചവടക്കാർക്ക് അടക്കം ആശ്വാസം നൽകുന്ന നടപടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗണിനെ തുടർന്നു മാറ്റിവച്ച നറുക്കെടുപ്പുകൾ 25ന് തുടങ്ങും. ഒൻപതുദിവസം കൊണ്ട് പൂർത്തിയാക്കും. സ്ത്രീശക്തി 259 , അക്ഷയ 496 , കാരുണ്യ പ്ലസ് 367, നിർമൽ 223 , വിൻവിൻ 615 , സ്ത്രീശക്തി 260 , അക്ഷയ 497 , ഭാഗ്യമിത്ര ബിഎം 6 , ലൈഫ് വിഷു ബമ്പർ ബി ആർ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂൺ 25 , 29 ജൂലൈ 2 ,6 ,9 ,13 ,16 ,20 ,22 തീയതികളിൽ നടത്തും.

നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തി പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് നടത്താനാണ് തീരുമാനം. ആദ്യ ലോക്ക് ഡൗണിലും ആറു മാസത്തിലേറെ ലോട്ടറി വിൽപ്പന നിർത്തി വച്ചിരുന്നു.