രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല: ലോക്ക് ഡൗൺ അവസാന ആയുധം: ആരും വീട്ടിൽ നിന്നും അനാവശ്യമായി പുറത്തിറങ്ങരുത്: പ്രധാനമന്ത്രി നരേന്ദ്രമോദി; കൊവിഡ് രണ്ടാം വരവിൽ നിർണ്ണായക പ്രഖ്യാപനവുമായി നരേന്ദ്രമോദി

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: വീണ്ടും ഒരിക്കൽ കൂടി വൈകിട്ട് 8.45 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയതിന്റെ ആശങ്കയിലായിരുന്നു രാജ്യം. കഴിഞ്ഞ തവണ സമാന രീതിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിന്റെ ആശങ്കയിലായിരുന്നു രാജ്യം. എന്നാൽ, അതിനു സമാനമായ പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇത് അക്ഷരാർത്ഥത്തിൽ ആശ്വാസമായി മാറിയിരിക്കുകയാണ്.

ലോക്ക് ഡൗണിന്റെ ആവശ്യം ഇല്ല ; കോവിഡ് രണ്ടാം തരംഗം കൊടുംകാറ്റ് പോലെ വന്നു ; ഒക്സിജൻ ആവശ്യകത കൂടി; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്സിജൻ ലഭ്യത ഉറപ്പാക്കും.

ഒരു ലക്ഷം ഒക്സിജൻ സിലിണ്ടർ എത്തിക്കും.

ആരോഗ്യപ്രവർത്തകർ ജീവനും കുടുംബവും മറന്ന് മറ്റുള്ളവർക്കായി സേവനം അനുഷ്ഠിക്കുന്നു.

മരുന്ന് ഉത്പാദനം കൂട്ടിയിട്ടുണ്ട്.

12കോടി ഡോസ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്തു.

സർക്കാർ ആശുപത്രികളിൽ സൗജന്യമായി വാക്സിൻ നൽകുന്നു.

ഏറ്റവും വിലകുറഞ്ഞ വാക്‌സിൻ കിട്ടുന്നത് ഇന്ത്യയിലാണ്.

പ്രേത്യേക കോവിഡ് ആശുപത്രി നിർമ്മിക്കും.

*പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അതിസംബോധന ചെയ്തു..*

*കൊറോണക്കെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നത്.*

ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും അഭിവാദ്യം അർപ്പിക്കുന്നു.

കോവിഡ് രണ്ടാം തരംങ്കം കൊടുക്കാറ്റ് പോലെയാണ് എത്തുന്നത്.

വെല്ലുവിളി വലുതാണെങ്കിലും നമ്മൾ ധൈര്യത്തോടെ മറികടക്കും.

വാക്സിനേഷൻ്റെ ഉല്പാദനം കൂട്ടിയിട്ടുണ്ട്.

12 കോടി വാക്സീൻ നൽകിക്കഴിഞ്ഞു.

ഏറ്റവും കുറഞ്ഞ വിലയിലുള്ള വാക്സീൻ ഇന്ത്യയിലാണ് കിട്ടുന്നത്.

വളരെ വേഗത്തിൽ വാക്സീൻ നൽകുന്നുണ്ട്.

ഇതിനായി ഉല്പാദനം കൂട്ടി.
ഓക്സിജൻ്റ ആവശ്യം കൂടി .

രാജ്യത്ത് നിർമ്മിക്കുന്ന വാക്സീനുകളിൽ പകുതി സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാം. നമ്മുടെയെല്ലാം പ്രവർത്തനം ജീവൻ രക്ഷിക്കാനായാണ്.

കുട്ടികൾ വീടിനുള്ളിൽ തന്നെ കഴിയണം.

മൈക്രോ കണ്ടെയ്ന്മെന്റ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രമിക്കണം.

രാജ്യത്തെ ലോക്ക് ഡൗണിൽ നിന്ന് രക്ഷിക്കുകയാണ് പ്രഥമ പരിഗണന.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ പുനർവിചിന്തനം നടത്തണമെന്നും പറയാതെ പറഞ്ഞ് പ്രധാനമന്ത്രി.

 

2020നേക്കാൾ കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ വളരെ മുന്നിൽ

ഏറ്റവും കുറഞ്ഞ നിരക്കിൽ വാക്സിൻ വിതരണം ചെയ്യുന്നത് ഇന്ത്യയിൽ

2 തദ്ദേശ വാക്സിൻ നിർമ്മിക്കാൻ നമ്മുക്ക് കഴിഞ്ഞു

ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിൻ്റെ 50% ഉം രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും

ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കും.

കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെയാണ് കടന്നു വന്നത്.

ജനങ്ങൾ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നു.

വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.

ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് കോവിഡിനെ മറികടക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ചില നഗരങ്ങളിൽ കോവിഡിനു വേണ്ടി മാത്രമുള്ള വലിയ ആശുപത്രികൾ നിർമിച്ചു കഴിഞ്ഞു.

രണ്ട് മേയ്ഡ് ഇൻ ഇന്ത്യ വാക്സിനുകൾ ഉപയോഗിച്ച് ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചു.

ഇതുവരെ 12 കോടിയിലധികം ഡോസ് കോവിഡ് വാക്സിനുകൾ നൽകിക്കഴിഞ്ഞു.

മേയ് ഒന്നുമുതൽ 18 വയസ്സു പൂർത്തിയായവർക്കും വാക്സിൻ വിതരണം ചെയ്യുമെന്നും മോദി പറഞ്ഞു.