video
play-sharp-fill

Saturday, May 17, 2025
Homeflashലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി: കോവിഡിനെ പ്രതിരോധിക്കുന്നതിൽ യോഗയും ആയുർവേദവും ഫലപ്രദം;...

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി: കോവിഡിനെ പ്രതിരോധിക്കുന്നതിൽ യോഗയും ആയുർവേദവും ഫലപ്രദം; രാജ്യം സ്വയംപര്യാപ്തത നേടുകയാണെന്നും പ്രധാനമന്ത്രി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡിനെ പ്രതിരോധിക്കുന്നതിൽ രാജ്യത്തെ യോഗയും ആയുർവേദവും ഫലപ്രദമാണെന്നു തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചാം ഘട്ടലോക്ക് ഡൗണിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ കരുതലോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ഓർമ്മിപ്പിച്ചു. ജനസംഖ്യ കൂടുതലായിട്ടും ഇന്ത്യയിൽ കൊവിഡിനെ പ്രതിരോധിക്കാനായി. സാമ്പത്തികരംഗത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദേഹം ആഗോളതലത്തിലേത് പോലെ രാജ്യത്ത് രോഗവ്യാപനമുണ്ടായില്ലെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പറഞ്ഞ അദേഹം രാജ്യത്തിന് മുന്നിലുള്ളത് പലതരം വെല്ലുവിളികളാണെന്നും പറഞ്ഞു. സാധാരണക്കാർ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചു. പരസ്പരം സഹായിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങി. പോരാട്ടത്തിൽ അണിചേർന്ന എല്ലാവർക്കും നന്ദിയറിയിച്ച അദേഹം പുതിയ മാർഗങ്ങളിലൂടെ പ്രതിരോധം തുടരണമെന്നും പറഞ്ഞു.

ഓൺലൈൻ പഠനങ്ങൾ അടക്കമുള്ള പുതിയ മാർഗങ്ങൾ രാജ്യം തേടുകയാണ്. ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടി വരും. കൊവിഡിനെതിരായ പോരാട്ടം നീണ്ടുനിൽക്കുന്നതാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കൊവിഡ് ബാധിച്ചിട്ടുണ്ട്. രാജ്യം കുടിയേറ്റ തൊഴിലാളികൾക്കൊപ്പമുണ്ട്. റെയിൽവെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായി പ്രവർത്തിച്ചു.പ്രതിസന്ധി സമസ്ത മേഖലകളെയും ബാധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആയുഷ്മാൻ ഭാരത് വിപ്ലവകരമായ പദ്ധതിയാണ്. ജനം സ്വദേശി ഉത്പന്നങ്ങൾ വാങ്ങുന്നു. ആയുർവേദത്തിന്റെ പ്രസക്തി വർദ്ധിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ ദുരിതം കൊറോണക്കാലത്ത് വർദ്ധിച്ചിട്ടുണ്ട്. കൊറോണക്കാലത്ത് രാജ്യത്തിനു വേണ്ടി ഒത്തു ചേർന്ന് ഒന്നിച്ചു നിന്ന് ദുരിതങ്ങൾ സഹിച്ച എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. കോവിഡിനെ നേരിടാൻ പുതിയ വഴികൾ തേടേണ്ടത് ആവശ്യമാണ്.

ഒരു കോടി ആളുകൾക്കു രാജ്യത്ത് കൊറോണക്കാലത്ത് സൗജന്യ ചികിത്സ ഉറപ്പാക്കി. ബംഗാളിന്റെ പ്രതിസന്ധിയിൽ രാജ്യം ഒപ്പമുണ്ട്. വെട്ടുകിളി ആക്രമണം നേരിടാൻ രാജ്യം സജ്ജമാണ്. കോവിഡിനെതിരായ പ്രതിരോധത്തിന് ശക്തമായ നടപടികൾ വേണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments