play-sharp-fill
പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളി സമരം : തൊഴിലാളികളെ പറഞ്ഞിളക്കിയതെന്ന് കളക്ടർ ; പിന്നിൽ പഞ്ചായത്ത് മെമ്പറെന്ന് ആരോപണം ; കേന്ദ്രസർക്കാരിനെതിരെയുള്ള ഗൂഢാലോചനയെന്ന് ബി.ജെ.പി

പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളി സമരം : തൊഴിലാളികളെ പറഞ്ഞിളക്കിയതെന്ന് കളക്ടർ ; പിന്നിൽ പഞ്ചായത്ത് മെമ്പറെന്ന് ആരോപണം ; കേന്ദ്രസർക്കാരിനെതിരെയുള്ള ഗൂഢാലോചനയെന്ന് ബി.ജെ.പി

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ചങ്ങനാശേരിയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നുവെന്നത് വ്യാജപ്രചരണം. കേന്ദ്ര സർക്കാരിനെതിരെ ഇതരസംസ്ഥാന തൊഴിലാളികളെ തിരിക്കാനുള്ള ആസൂത്രിത നീക്കമെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണമേനോൻ. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളെ ആരോ പറഞ്ഞിളക്കിയതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ചങ്ങനാശേരി പായിപ്പാടിൽ ആയിരക്കണക്കിന് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി തടിച്ചുകൂടുകയായിരുന്നു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് ഇവരുടെ നേരെ ലാത്തിവീശുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ കളക്ടർ സുധീർബാബുവും ജില്ലാ പൊലീസ് മേധാവി ജി.ജയദേവും സംഭവ സ്ഥലത്ത് എത്തി. തുടർന്ന് നടത്തിയ ചർച്ചയിലാണ് പ്രതിഷേധം അവസാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ നേരത്തെ വിളിച്ചുകൂട്ടിയ യോഗത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നുവെന്നും ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സാധനങ്ങൾ മാത്രം എത്തിച്ചു നൽകിയാൽ മതിയെന്നാണാ അവർ പറഞ്ഞതെന്നും അത് കൃത്യമായി എത്തിച്ചു നൽകിയെന്നും കളക്ടർ വ്യക്തമാക്കി. അവരുടെ ആവശ്യം നാട്ടിലേക്ക് മടങ്ങിപോവുകയെന്നത് മാത്രമാണെന്നും എന്നാൽ അത് പ്രായോഗികമാകുന്ന കാര്യമല്ലെന്നും കളക്ടർ അറിയിച്ചു. ഇവർക്ക് പിന്നിൽ ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും ജനപ്രതിനിധികൾ അറിയിച്ചു.

അതേസമയം വെള്ളിയാഴ്ച്ച കളക്ടർ പി.കെ സുധീർ ബാബു പായിപ്പാട് പത്താം വാർഡിൽ സന്ദർശനം നടത്തിയിരുന്നു. കളക്ടറുടെ നിർദേശപ്രകാരം ശനിയാഴ്ച്ച നാലു കോടി സഹകരണ ബാങ്കിൽ ലേബർ ഓഫീസർ വിനോദ്, ചങ്ങനാശേരി തഹസിൽദാർ ജിനു കെ പുന്നൂസ് , പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു എനിവരുടെ നേത്യത്വത്തിൽ ലേബർ ഓണേഴ്‌സിന്റ യോഗം വിളിച്ചു ചേർത്തിരുന്നു.

യോഗത്തിന്റെ അടിസ്ഥാനത്തിൽ കൊവിഡ് 19 പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ഇവർക്ക് അവബോധം നല്കിയിരുന്നു. യോഗത്തിൽ ക്യാമ്പുകൾ വൃത്തിയാക്കുന്നതിനും പഞ്ചായത്തിന് നിർദേശവും നല്കിയിരുന്നു. ക്യാമ്പിൽ കഴിയുന്നവർ പുറത്ത് പോകാനോ നാട്ടിലേക്കു മടങ്ങുന്നതിനോ അനുവാദമില്ലനും കർശനം നിർദേശം നല്കിയിരുന്നു. തൊഴിലാളികൾക്ക് പതിനാല് വരെ ഭക്ഷണം നല്കണമെന്നാണ് കോട്ടേജ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നത്. ഇത് അവർ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഉച്ചയോടെ തൊഴിലാളികൾ പായിപ്പാട് കവലയിൽ സംഘടിച്ചത്.

ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. ചങ്ങനാശേരി ഡിവൈഎസ്പി എസ് സുരേഷ് കുമാറിന്റെനേത്യത്വത്തിലുള്ള പൊലീസ് സംഘം, ചങ്ങനാശേരി തഹസിൽദാർ, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.