video
play-sharp-fill
കൊവിഡ് വ്യാപനം: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി

തേർഡ് ഐ ബ്യൂറോ

ചെന്നൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടർന്ന് തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. നിലവിലെ ഇളവുകൾക്ക് പുറമെ പുതുതായി യാതൊരു ഇളവുകളും പ്രഖ്യാപിക്കാതെയാണ് സർക്കാർ നിയന്ത്രണങ്ങൾ ആഗസ്ത് എട്ടുവരെ ഏർപ്പെടുത്തിയത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിലവിലെ ലോക്ക് ഡൗൺ തുടരാൻ തീരുമാനമായത്. പകർച്ചവ്യാധിയുടെ മൂന്നാം തരംഗം ഒഴിവാക്കാൻ അത്യാവശ്യമല്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ മുഖ്യമന്ത്രി പ്രാദേശിക അധികാരികൾക്കും പൊലിസിനും നിർദേശം നൽകി.