play-sharp-fill
പൊലീസ് ലോക്കപ്പിലെ ആത്മഹത്യ: നവാസിന്റെ പോസ്റ്റ്മാർട്ടം ബുധനാഴ്ച; പരാതിയുമായി ബന്ധുക്കൾ

പൊലീസ് ലോക്കപ്പിലെ ആത്മഹത്യ: നവാസിന്റെ പോസ്റ്റ്മാർട്ടം ബുധനാഴ്ച; പരാതിയുമായി ബന്ധുക്കൾ

സ്വന്തം ലേഖകൻ

കോട്ടയം: പൊലീസ് ലോക്കപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ മൃതദേഹം ബുധനാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടം ചെയ്യും. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയിൽ പ്രതി മരിച്ച സാഹചര്യത്തിൽ ജു​​ഡീ​​ഷ​​ല്‍ ഫ​​സ്റ്റ് ക്ലാ​​സ് മൂ​​ന്നി​​ലെ ജ​​ഡ്ജി പി.​​എ​​സ്. രാ​​ജു, സ​​ബ് ക​​ള​​ക്ട​​ര്‍ ഈ​​ശ പ്രി​​യ, കോ​​ട്ട​​യം ത​​ഹ​​സി​​ല്‍​​ദാ​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്‍​​ക്വ​​സ്റ്റ് ന​​ട​​പ​​ടികൾ. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിന്റെ റിപ്പോർട്ട് ചൊവ്വാഴ്ച സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാർത്ഥസാരഥി പിള്ള ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ഇന്നലെ വൈകിട്ട് സമർപ്പിച്ചു. സംഭവത്തിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായതായാണ് പ്രാഥമിക നിഗമനം. പൊലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രത കുറവുണ്ടായെന്നും , പ്രതിയെ പരിപാലിക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ സുചനകളുണ്ട്. റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്യുന്നുണ്ട്.