play-sharp-fill
കൊറോണക്കാലത്ത് അവർ തെരുവിലാണ് സർ..! വെയിലിനോടും നാട്ടുകാരോടും പൊലീസ് മല്ലടിക്കുമ്പോൾ, ജീവൻ പണയം വച്ചാണ് ആരോഗ്യ വകുപ്പിന്റെ പോരാട്ടം; ഇനി ഇവരോടെ ശമ്പളം കൂടി പിടിച്ചു വാങ്ങരുത് സർ; സാലറി ചലഞ്ചിൽ നിന്നും പൊലീസുകാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും സാലറി ചലച്ചിൽ നിന്നും ഒഴിവാക്കണമെന്നു ആവശ്യം

കൊറോണക്കാലത്ത് അവർ തെരുവിലാണ് സർ..! വെയിലിനോടും നാട്ടുകാരോടും പൊലീസ് മല്ലടിക്കുമ്പോൾ, ജീവൻ പണയം വച്ചാണ് ആരോഗ്യ വകുപ്പിന്റെ പോരാട്ടം; ഇനി ഇവരോടെ ശമ്പളം കൂടി പിടിച്ചു വാങ്ങരുത് സർ; സാലറി ചലഞ്ചിൽ നിന്നും പൊലീസുകാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും സാലറി ചലച്ചിൽ നിന്നും ഒഴിവാക്കണമെന്നു ആവശ്യം

ഏ കെ ശ്രീകുമാർ

കോട്ടയം: കൊറോണക്കാലത്ത് സർക്കാരിന്റെ ഭൂരിഭാഗം ജീവനക്കാരും അവധി ആഘോഷിച്ച് വീട്ടിലിരിക്കുമ്പോൾ തെരുവിൽ അലയുന്നത് രണ്ടു വകുപ്പിലെ ജീവനക്കാരാണ്. പൊലീസും ആരോഗ്യ വകുപ്പും..! അദ്ധ്യാപകർ അടക്കമുള്ള ജീവനക്കാർ അവധിയുമായി വീട്ടിൽ ഇരിക്കുമ്പോഴാണ് പൊലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും ജീവൻ പോലും പണയം വച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനിടെയാണ് സാലറി ചലഞ്ചിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം പോലും കട്ട് ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.


എന്നാൽ, കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ മുഴുവൻ ശമ്പളമില്ലാതെ, ഒരു നേരത്തേയ്ക്കു പോലും ഭക്ഷണമില്ലാതെ കഷ്ടപ്പെടുമ്പോൾ ജോലി   ചെയ്യാതെ സുരക്ഷിതമായി കഴിയുകയാണ് ഒരു വിഭാഗം സർക്കാർ ജീവനക്കാർ. മറ്റുള്ളവരെല്ലാം ഒരു നേരത്തെ ഭക്ഷണത്തിനു  ബുദ്ധിമുട്ടുമ്പോഴാണ് സർക്കാരിന്റെ സുഭിക്ഷമായ ശമ്പളം കൈപ്പറ്റി സുഖമായി സർക്കാർ ജീവനക്കാർ കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ വർഷം മുഴുവൻ കഷ്ടപ്പെടുന്നത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളാണ്. മദ്യപാനികൾ വാങ്ങുന്ന ഓരോ കുപ്പിയും, നാട്ടുകാർ എടുക്കുന്ന ലോട്ടറിയും, ബൈക്കിനും കാറിനും നിറയ്ക്കുന്ന ഇന്ധനത്തിൽ നിന്നുമെല്ലാം നികുതിയായി സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ ഖജനാവ് നിറയ്ക്കുന്നു. എന്നാൽ, അവധിയും ആഘോഷവും മറ്റുള്ള സൗകര്യങ്ങളും എല്ലാം സർക്കാരിന്റെ ഒരു വിഭാഗം ജീവനക്കാർക്ക് മാത്രം.

രാത്രിയും പകലുമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പ് , പൊലീസ് വിഭാഗം ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സാധാരണ പോലെ  ലഭിക്കുന്നില്ല. കൊറോണക്കാലത്താണ് കേരളത്തിലെ പൊലീസും ആരോഗ്യ വകുപ്പും ചെയ്യുന്ന സേവനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കേരളത്തിൽ അര ലക്ഷത്തോളം പൊലീസ് സേനാംഗങ്ങളാണ് ഉള്ളത്. ഇവർ ഊണും ഉറക്കവും ഉപേക്ഷിച്ച് രാത്രിയും പകലുമില്ലാതെ തെരുവിൽ പൊരിവെയിലിൽ നിൽക്കുമ്പോഴാണ് ലോകത്തെ മറ്റൊരു രാജ്യത്തിനുമില്ലാത്ത നേട്ടം കൊറോണ പ്രതിരോധത്തിൽ കേരളം സ്വന്തമാക്കിയിരിക്കുന്നത്. ഇതേ രീതിയിൽ തന്നെയാണ് ആരോഗ്യ വകുപ്പ് ജീവനക്കാരും പ്രവർത്തിക്കുന്നത്.

കഴിഞ്ഞ പ്രളയക്കാലത്ത് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴാണ് സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിച്ചത്. 90 ശതമാനം സർക്കാർ ജീവനക്കാർക്കും അന്ന് കാര്യമായ ബുദ്ധിമുട്ട് നേരിട്ടിരുന്നില്ല. എന്നിട്ടു പോലും 58 ശതമാനം പേർ മാത്രമാണ് സാലറി ചലഞ്ചുമായി സഹകരിച്ചത്. ഉന്നത ഉദ്യോഗസ്ഥരും ഉയർന്ന ശമ്പളം വാങ്ങുന്നവരും സാലറി ചലഞ്ചുമായി സഹകരിക്കാൻ തയ്യാറായില്ല. കഴിഞ്ഞ പ്രളയ കാലത്ത് സാലറി ചലഞ്ചുമായി സഹകരിക്കാത്തവരെ അടക്കം കണ്ടെത്തി ശമ്പളം വാങ്ങിയെടുക്കുകയും, പൊലീസുകാരെയും ആരോഗ്യ വകുപ്പിലെ ജീവനക്കാരെയും സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കുകയും വേണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.