video
play-sharp-fill

ലോക് ഡൗൺ : ഇളയ ദളപതിയുടെ മകൻ കാനഡയിൽ കുടുങ്ങി ; ആശങ്കയോടെ വിജയ്‌യും കുടുംബവും

ലോക് ഡൗൺ : ഇളയ ദളപതിയുടെ മകൻ കാനഡയിൽ കുടുങ്ങി ; ആശങ്കയോടെ വിജയ്‌യും കുടുംബവും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക രാജ്യങ്ങൾ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പഠനാവശ്യത്തിനായും ജോലിക്കുമായി പോയ നിരവധി ആളുകൾ വിദേശരാജ്യങ്ങളിൽപ്പെട്ടുപോയവരാണ്.

സിനിമാ പഠനത്തിനായി കാനഡയിലാണ് വിജയ്‌യുടെ മകനുള്ളത്. കാനഡയിൽ കൊവിഡ് കേസുകളും മരണങ്ങളും കൂടിവരുന്ന സാഹചര്യമാണ്. കാനഡയിൽ 24000 ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറിൽപരം മരണങ്ങളും കാനഡയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന കാനഡയുടെ ഇപ്പോഴത്തെ അവസ്ഥ വിജയ്‌യെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. രാജ്യം കൊറോണ വൈറസിനോട് പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം ചെന്നൈയിലാണ് വിജയ് താമസിക്കുന്നത്.

അച്ഛന്റെയും മുത്തച്ഛൻ എസ്.എ ചന്ദ്രശേഖറിന്റെയും പാത പിൻതുടർന്നുകൊണ്ട് കാനഡയിൽ ഫിലിം സ്റ്റഡീസാണ് ജയ്‌സൺ സഞ്ജയ് പഠിക്കുന്നത്. സിനിമാ പഠനത്തിന്റെ ഭാഗമായി ജെയ്‌സൺ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ജെയ്‌സൺ എന്നും വാർത്തകളുണ്ടായിരുന്നു.ധ്രുവ് വിക്രമിനെയും ജെയ്‌സണിനെയും നായകരാക്കിയുള്ള ചിത്രത്തെക്കുറിച്ചായിരുന്നു വാർത്തകൾ.