video
play-sharp-fill
ലോക് ഡൗണിൽ  വാഹനങ്ങൾ നിരത്തിലിറക്കാൻ പ്രത്യേക സംവിധാനം : ഒറ്റ, ഇരട്ട നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലിറക്കാൻ അനുമതി നൽകാൻ നീക്കം ; സ്ത്രീകൾക്ക് പ്രത്യേക ഇളവുകൾ

ലോക് ഡൗണിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ പ്രത്യേക സംവിധാനം : ഒറ്റ, ഇരട്ട നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലിറക്കാൻ അനുമതി നൽകാൻ നീക്കം ; സ്ത്രീകൾക്ക് പ്രത്യേക ഇളവുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ലോക് ഡൗണിൽ എപ്രിൽ ഇരുപതിന് ശേഷം വാഹനൾ നിരത്തിലിറക്കുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നതിനായിരിക്കും ക്രമീകരണം അനുവദിക്കുക. ഒറ്റ, ഇരട്ടയക്ക വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ ഉണ്ടാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ വ്യവസ്ഥയിൽ ഇളവുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പലയിടത്തായി നിർത്തിയിട്ട വാഹനങ്ങൾ അടക്കം കേടാവാതിരിക്കാനാണ് ഇടയ്ക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് ആഴ്ചയിൽ ഒരു ദിവസം അനുമതി നൽകും. യൂസ്ഡ് കാർ ഷോറൂമുകൾക്കും പ്രൈവറ്റ് ബസുകൾ, വാഹനവില്പനക്കാരുടെ വാഹനങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രില് 20ന് ശേഷവും കർശന നിയന്ത്രണം തുടരുന്ന കാസർഗോഡ്, കണ്ണൂര്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾക്ക് ഈ ഇളവുകൾ ബാധകമാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.