video
play-sharp-fill
ലോക് ഡൗണിൽ നിയന്ത്രിത ഇളവുകൾ ഇന്ന് മുതൽ ; സംസ്ഥാനത്ത് ഇന്ന് തുറക്കുന്ന സ്ഥാപനങ്ങൾ ഇവയൊക്കെ

ലോക് ഡൗണിൽ നിയന്ത്രിത ഇളവുകൾ ഇന്ന് മുതൽ ; സംസ്ഥാനത്ത് ഇന്ന് തുറക്കുന്ന സ്ഥാപനങ്ങൾ ഇവയൊക്കെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ലോക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ചില മേഖലകളിൽ അനുവദിച്ചിരിക്കുന്ന നിയന്ത്രിത ഇളവുകൾ ഇന്നുമുതൽ. വർക്കഷോപ്പുകൾ, സ്‌പെയർ പാർട്‌സ് കടകൾ, മൊബൈൽ കടകൾ, കമ്ബ്യൂട്ടർ, ഫാൻ, എ സി വിൽപ്പന ശാലകൾ എന്നിവ മാത്രമായിരിക്കും ഇന്ന് തുറക്കുക.

ഞായറാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാനാണ് ഈ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. കർശന വ്യവസ്ഥകളോടെയാണ് സർക്കാർ ഈ മേഖലയിൽ ഇളവ് നൽകിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരമാവധി രണ്ടോ മൂന്നോ ജീവനക്കാരേ കടകളിൽ പാടുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടരുത്, സാമൂഹിക അകലം ഉറപ്പാക്കണം തുടങ്ങിയവ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്.

എന്നാൽ വർക്കഷോപ്പുകളിൽ അത്യാവശ്യ അറ്റകുറ്റപ്പണികളേ നടത്താവൂ. അതേസമയം പെയിന്റിംഗ്, ലെയ്ത്ത് തുടങ്ങിയ മേഖലകൾക്ക് അനുമതിയില്ല. വർക്ക്‌ഷോപ്പുകൾക്കും സ്‌പെയർ പാർട്‌സ് കടകൾക്കും ആഴ്ചയിൽ രണ്ട് ദിവസമാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഞായറാഴ്ചയും വ്യാഴാഴ്ചയും മാത്രമായിരിക്കും വർഷോപ്പുകൾ തുറക്കാനാകുക.

രജിസ്‌ട്രേഡ് ഇലക്ട്രീഷ്യൻമാർക്ക് തകരാറുകൾ നന്നാക്കാനായി വീടുകളിൽ പോകാൻ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ ഫ്‌ളാറ്റുകളിൽ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാർ സംഭവിച്ചാൽ നന്നാക്കാൻ പോകുന്നവർക്കും അനുമതിയുണ്ട്. അതോടൊപ്പം കണ്ണട കടകൾക്ക് തിങ്കളാഴ്ച തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്‌

Tags :