ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ജൂണ്‍ ഒന്നിന് അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് സൂചന : അധ്യാപകരെ സജ്ജരാക്കുന്നതിനായി ഓണ്‍ലൈന്‍ പരിശീലന പദ്ധതി വ്യാഴാഴ്ച മുതല്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് സൂചന. എന്നാല്‍ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം അനുകൂലമല്ലെങ്കില്‍ ഓണ്‍ലൈന്‍ മുഖേനെ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് ശ്രമങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
ലോക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തവണത്തെ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നുതത്. ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യാപകര്‍ക്കുള്ള പരിശീലനം വിക്ടേഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനായുമായിട്ടാണ് നടക്കുന്നത്. കഴിഞ്ഞ പ്രളയം സംസ്ഥാന വിദ്യാഭ്യാസ മേഖലയെ താളം തെറ്റിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന കൊവിഡും ലോക്ക് ഡൗണും വിദ്യാഭ്യാസ മേഖല സാരമായി തന്നെ ബാധിച്ചിരുന്നു.
കൊറോണയ്ക്കിടെ ആയിരുന്നു സംസ്ഥാനത്ത് എസ്. എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകള്‍ നടന്നിരുന്നത്. ഇതിനിടെ കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി ആശങ്കയില്‍ ആയപ്പോള്‍ തന്നെ ഈ പരീക്ഷകള്‍ എല്ലാം മാറ്റി വയ്ക്കുകയായിരുന്നു.
മാറ്റി വച്ച് പരീക്ഷകള്‍ പുനരാരംഭിക്കാന്‍ സാധിക്കാത്തതും ആശങ്കയിലാക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നത് സംബന്ധിച്ചും അവ്യക്തതകള്‍ ഏറെയാണ്.
എങ്കിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്യയനം മുടങ്ങാതിരിക്കാനാണ് ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.അവധിക്കാലത്തെ അധ്യാപക പരിശീലനം ഓണ്‍ലൈന്‍ വഴി നടപ്പാക്കാനാണ് തീരുമാനം.
അതിനനുസരിച്ച് മോഡ്യൂളുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. എല്ലാ അധ്യാപകരും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നും അറിയിച്ചു.