play-sharp-fill
ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് കാവിൽ ദർശനത്തിനെത്തിയ 18 പേർ അറസ്റ്റിൽ ;സ്ത്രീകൾ ഉൾപ്പെടെ 26 പേർക്കെതിരെ പൊലീസ് കേസെടുത്തു

ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് കാവിൽ ദർശനത്തിനെത്തിയ 18 പേർ അറസ്റ്റിൽ ;സ്ത്രീകൾ ഉൾപ്പെടെ 26 പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാലത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് കാവിൽ ദർശനത്തെത്തിയ ഒറ്റപ്പാലത്ത് കാവിൽ ദർശനത്തിനെത്തിയ പതിനെട്ടു പേർ അറസ്റ്റിലായി.

കാവിൽ ദർശനെത്തിയ സ്ത്രീകൾ ഉൾപ്പെടെ 26 പേർക്കെതിരെ കേസെടുത്തു. ചാത്തൻകണ്ടാർ കാവിൽ ഉത്സവത്തിന് എത്തിയവർക്കെതിരെയാണ് നടപടി. നാടിന്റെ പല ഭാഗങ്ങളിൽ നിന്നാണ് ഇവർ കാവിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ ആരാധനാലയങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക് ഡൗണിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യത്ത് ചില മേഖലകളിൽ ഇളവ് നൽകിയിട്ടുണ്ട. എന്നാൽ ആരാധനാലയങ്ങളിൽ ജനങ്ങൾ എത്തുന്നതിന് നിരോധനമുണ്ട്. ഇത് ലംഘിച്ചാണ് ഇവർ കാവിൽ ദർശനത്തിനെത്തിയത്.

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി തൃശൂർ പൂരംപോലും ഉപേക്ഷിച്ചിരുന്നു. ആഘോഷങ്ങളിലില്ലാതെ ക്ഷേത്രചടങ്ങുകൾ മാത്രമായിരിക്കും ഇത്തവണ തൃശൂർ പൂരത്തിമ് ഉണ്ടായിരിക്കുക. അഞ്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാനും അനുവാദം ഉള്ളൂ.