ലോക് ഡൗണില്‍ വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ച് സൃഹൃത്തുമായി മദ്യപിച്ച ശേഷം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍ ; സംഭവം ബാലുശേരിയില്‍

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോഴിക്കോട് : ലോക് ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ വച്ച് സുഹൃത്തുമായി ചേര്‍ന്ന് ചാരായം വാറ്റി മദ്യപിച്ച ശേഷം മകളെ പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍.

മദ്യപിച്ച് മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ബാലുശേരി  വയലട സ്വദേശിയായ പിതാവിനെ ബാലുശേരി സി.ഐ. ജീവന്‍ ജോര്‍ജാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ച് സുഹൃത്തുമായി മദ്യപിച്ച ശേഷം രാത്രി ഇയാള്‍ മകളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരിയും കൂടി അടുത്ത വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞ് രാവിലെ സ്ഥലത്തെത്തിയ എസ്.ടി.പ്രമോട്ടറും വാര്‍ഡ് മെമ്പറും ചേര്‍ന്ന് ബാലുശേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് കുട്ടികളെ വീട്ടിലാക്കാന്‍ ഇവര്‍ ശ്രമിച്ചു.

എന്നാല്‍ മൂത്തപെണ്‍കുട്ടി വീട്ടിലേക്ക് പോകാന്‍ തയ്യാറാകാതെ കരയുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ ഭീതിയും കരച്ചിലും കണ്ട്് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പിതാവിന്റെ പീഡനവിവരം പുറംലോകം അറിയുന്നത്.

പിതാവ് ഇതിന് മുന്‍പും ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക് സൊ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.