video
play-sharp-fill

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് വിവാഹം നടത്തിയ പാസ്റ്റർമാർ അറസ്റ്റിൽ ; പൊലീസ് പിടിയിലായത് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർമാർ

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് വിവാഹം നടത്തിയ പാസ്റ്റർമാർ അറസ്റ്റിൽ ; പൊലീസ് പിടിയിലായത് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർമാർ

Spread the love

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ : ലോക്ക് ഡൗണിനിടയിൽ നിർദ്ദേശം ലംഘിച്ച് പാണ്ടനാട്ടിൽ വിവാഹം നടത്തിയ പാസ്റ്റർമാർ അറസ്റ്റിൽ. പിടിയിലായത് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർമാർ.

കോഴഞ്ചേരി പുന്നയ്ക്കാട് സഭാ പാസ്റ്റർ പി എം തോമസ് (67), മുൻ ഓവർസീയർ പാസ്റ്റർ പി ജെ ജയിംസ് (67) എന്നിവരാണ് അറസ്റ്റിലായത്.പാണ്ടനാട് കീഴ്വന്മഴി ചർച്ച് ഓഫ് ഗോഡിൻെ്‌റ നേതൃത്വത്തിൽ വധുവിന്റെ വീട്ടിൽ നടന്ന വിവഹത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ആൾക്കൂട്ടം കണ്ട് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ചെങ്ങന്നൂർ സി.ഐ.എം സുധിലാൽ സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group