
രോഗിയായ ഭർത്താവിനെ പരിചരിക്കാനുള്ള യാത്രയ്ക്കായി പാസ് ഒപ്പിച്ചു: പാസിന്റെ ബലത്തിൽ കറങ്ങിയത് കാമുകനൊപ്പം; വീടു വിട്ടതും യുവതിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്: ഒടുവിൽ യുവതിയും കാമുകനും പിടിയിൽ
സ്വന്തം ലേഖകന്‍
പൊന്നാനി: കൊറോണ വൈറസ് വ്യാപനത്തനിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് കണ്ണൂരിലേക്കുള്ള യാത്രാപാസ് ഒപ്പിച്ച് യുവതി. യുവതിയ്ക്ക് യാത്രാ അനുമതി നല്‍കിയതിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി.
ഇതോടെ പുറത്ത് വന്നത് യുവതിയുടെ തട്ടിപ്പുമാണ്. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ലോക് ഡൗണില്‍ കാമുകന്റെ കൂടെ ഒളിച്ചോടാന്‍ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹമോചിതയായ യുവതിയാണ് ഇല്ലാത്ത ഭര്‍ത്താവിന്റെ പേരു പറഞ്ഞ് യാത്രാ പാസ് സംഘടിപ്പിച്ചത്. യുവതിയുടെ വീട്ടുകാരില്‍ നിന്നും പരാതി ലഭിച്ചതോടെ പൊന്നാനി സിഐ പി എസ് മഞ്ജിത്ത് ലാലും സംഘവും ഉടന്‍ തന്നെ യുവതിയെയും കാമുകനെയും പിടികൂടി.
കണ്ണൂരില്‍ ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെയാണ് അടുത്തത്. തുടര്‍ന്ന് ഒളിച്ചോടാന്‍ പദ്ധതിയിടുകയും ചെയ്തു.
എന്നാല്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലോക് ഡൗണായതിനാല്‍ ഒളിച്ചോട്ടം നടക്കാതെ പോയി.രാജ്യത്ത് ലോക് ഡൗണ്‍ വീണ്ടും നീട്ടിയപ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് യുവതി യാത്രാപാസ് ഒപ്പിച്ചത്.
യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലും ലോക് ഡൗണില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് യാത്രാനുമതി നേടിയതിനുമാണ് പൊലീസ് കേസെടുത്തത്.
അറസ്റ്റ് ചെയ്ത് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് രണ്ടുപേരും പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയായിരുന്നു.