video
play-sharp-fill

ലോക് ഡൗൺ കാലത്ത് പെൻഷൻ തുക വീട്ടിലെത്തി…! പാട്ടുപാടി സന്തോഷം അറിയിച്ച് മലയാളികളുടെ പ്രിയതാരം നഞ്ചിയമ്മ ;  വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ: അയ്യപ്പനും കോശിയിലെ താരം നഞ്ചിയമ്മയുടെ പെൻഷൻ പാട്ട് ഇവിടെ കാണാം

ലോക് ഡൗൺ കാലത്ത് പെൻഷൻ തുക വീട്ടിലെത്തി…! പാട്ടുപാടി സന്തോഷം അറിയിച്ച് മലയാളികളുടെ പ്രിയതാരം നഞ്ചിയമ്മ ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ: അയ്യപ്പനും കോശിയിലെ താരം നഞ്ചിയമ്മയുടെ പെൻഷൻ പാട്ട് ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ലോക്ഡൗൺ കാലത്ത് സാമൂഹ്യ ക്ഷേമ പെൻഷനുകൾ വാങ്ങിക്കുന്ന ജനങ്ങൾക്ക് അത് നേരിട്ട് എത്തിച്ചു നൽകുന്ന തിരക്കിലാണ് സർക്കാർ. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നഞ്ചിമ്മയെയും ഇക്കുറി പെൻഷൻ തുക വീട്ടിലെത്തി.

വീഡിയോ കാണാം :

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൻഷൻ തുക വീട്ടിൽ കിട്ടിയതോടെ അയ്യപ്പനും കോശിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നഞ്ചിയമ്മ പങ്കിട്ടത് തന്റെ പാട്ട് പാടികൊണ്ടാണ്. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിമ്മയുടെ പെൻഷൻ തുക വീട്ടിൽ എത്തിച്ചുകൊടുത്തത്.

ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നഞ്ചിമ്മയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെൻഷൻ വീട്ടിൽ എത്തിച്ചുകൊടുത്തത്.

2400 രൂപ കിട്ടിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാർ വീണ്ടും ചെല്ലുന്നത്. അതേസമയം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെൻഷൻ നാളെയേ ട്രാൻസ്ഫർ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാം ഗഡു പെൻഷൻ വിതരണത്തിനെന്നപോലെ ബാങ്കുകളിൽ പോവണ്ടേ.

പോസ്റ്റോഫീസിലെ ഹെൽപ്പ് ലൈനിൽ വിളിച്ചു പറഞ്ഞാൽ മതി.പോസ്റ്റുമാൻ വീട്ടിൽക്കൊണ്ടുതരും. ഇതിനുപോസ്റ്റോൽ ഡിപ്പാർട്ട്‌മെന്റ് ആരആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Tags :